Advertisment

ജിസാനിൽ സിനിമാ തിയറ്റർ ഉദ്‌ഘാനം ചെയ്തു; കലാ പ്രേമികൾ ആഹ്ളാദത്തിൽ

New Update

ജിദ്ദ: ദക്ഷിണ സൗദിയിലെ ജിസാൻ നഗരത്തിൽ ആദ്യമായി സിനിമാ തിയറ്റർ പ്രദർശനം തുടങ്ങി. അൽറാഷിദ് മാൾ കോമ്പ്ലെക്സിൽ പ്രവർത്തിക്കുന്ന തിയറ്ററിന്റെ ഉദ്‌ഘാടനം ജിസാൻ പ്രവിശ്യാ ഡെപ്യുട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ ചൊവാഴ്ച നിർവഹിച്ചു. വൈകുന്നേരം മുതൽ തന്നെ പൊതുജനങ്ങൾക്കുള്ള പ്രദർശ നവും ആരംഭിച്ചു.

Advertisment

publive-image

മുൻ ഭരണാധികാരി ഫൈസൽ രാജാവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള രാജാ വായ് പിറന്നു" എന്നതായിരുന്നു ഉദ്ഘാടന ചിത്രം. 42 മില്യൺ റിയാൽ ചിലവിൽ പണിതീർത്ത ജീസാനിലെ സിനിമാ തിയറ്റർ നഗരത്തിലെയും പരിസരത്തെയും കലാ പ്രേമികൾക്ക് സംതൃപ്തി പകരും. കുട്ടികൾക്ക് മാത്രമായുള്ള രണ്ടു ഗാലറികൾ ഉൾപ്പെടെ പത്തു ഗാലറികൾ അടങ്ങുന്നതാണ് ജിസാൻ സിനിമാ തിയറ്റർ. അമ്പതു മുതൽ നൂറ്റി ഇരുപതു വരെ പേർക്കിരിക്കാവുന്ന പത്തു ഗാലറികളാണ് തിയറ്ററിലുള്ളത്.

publive-image

"വിഷൻ 2030" വിഭാവന ചെയ്യുന്നത് പ്രകാരമുള്ള പരിഷ്കരണങ്ങളുടെ ഭാഗമായാണ് സിനിമ ഉൾപ്പെടെ കലാ സാംസ്കാരിക വിനോദ രംഗത്ത് സൗദിയിൽ ഇപ്പോൾ കാണ പ്പെടുന്ന സാംസ്കാരിക നവോത്ഥാനം.

Advertisment