Advertisment

ഫൈനൽ എക്സിറ്റ് 60 ദിവസം നീട്ടി നല്കുമെന്നുള്ള വാർത്ത ശരിയല്ല : ജവാസാത്ത്..

author-image
admin
New Update

റിയാദ് :  സൗദിയിൽ ഫൈനൽ നേടിയ ശേഷം വിമാന യാത്ര വിലക്ക് മൂലം രാജ്യത്ത് തുടരുന്ന വിദേശികൾക്ക് ഫൈനൽ എക്സിറ്റ് 60 ദിവസം നീട്ടി നല്കുമെന്നുള്ള വാർത്ത ശരിയല്ലന്ന് ജവാസാത്ത് . ഫൈനൽ എക്സിറ്റ് നേടിയ ശേഷം വിമാന യാത്ര വിലക്ക് മൂലം രാജ്യത്ത് തുടരുന്ന വിദേശികൾക്ക് ഫൈനൽ എക്സിറ്റ് നീട്ടി നൽകില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി യിട്ടുണ്ട്.

publive-image

ഫൈനൽ എക്സിറ്റ് കാലാവധി അവസാനിക്കാറായവർക്ക് അത് കാൻസൽ ചെയ്ത് ശേഷം പുതിയത് അടിക്കാൻ സാധിക്കും. കാലാവധി അവസാനിക്കുന്നതിന് മുൻപായി ഫൈനൽ എക്സിറ്റ് കാൻസൽ ചെയ്തില്ലെങ്കിൽ പിഴ നൽകേണ്ടി വരും. ഫൈനൽ എക്സിറ്റ് വിസ നേടിയതിന് ശേഷം രണ്ടു മാസമാണ് ഫൈനൽ എക്സിറ്റിന്റെ കാലാവധി. ഫൈനൽ എക്സിറ്റിന് ശേഷം അറുപത് ദിവസത്തിനകം രാജ്യം വിട്ടു പോയില്ലെങ്കിൽ ആയിരം റിയാൽ പിഴ നൽകേണ്ടി വരും.

Advertisment