Advertisment

ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കും മാക്‌സ് ബുപയുമായി സഹകരിച്ച് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിക്കുന്നു: ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ ലഭ്യമാക്കാന്‍ സഹായവുമായി മാക്‌സ് ബുപ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി; പുതുതലമുറ ഡിജിറ്റല്‍ ബാങ്കായ ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കും പ്രമുഖ ആരോഗ്യ പരിരക്ഷ സേവനദാതാവായ മാക്‌സ് ബുപ ആരോഗ്യ ഇന്‍ഷുറന്‍സുമായി സഹകരിച്ച് ബാങ്ക്വഷ്വറന്‍സ് കരാറിലേര്‍പ്പെട്ടു. ഡിജിറ്റല്‍ രീതിയിലുള്ള സവിശേഷമായ ആരോഗ്യ പരിരക്ഷ പദ്ധതികള്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.

Advertisment

സഹകരണത്തിന്റെ ഭാഗമായി, ബാങ്കിന്റെ വിവിധ വിഭാഗങ്ങളിലുള്ള ഉപഭോക്താക്കളുടെ ആരോഗ്യ പരിരക്ഷാ ആവശ്യങ്ങള്‍ക്കിണങ്ങുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ മാക്‌സ് ബുപ നല്‍കും. സ്റ്റാന്‍ഡേര്‍ഡ് റീ'ട്ടെയ്ല്‍ പദ്ധതികളും കസ്റ്റമൈസ് ചെയ്യാവുന്ന ഗ്രൂപ്പ് പദ്ധതികളും ഉൾപ്പെടുന്നു.

ആശുപത്രിയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകള്‍ക്കുമുള്ള സമഗ്രമായ ഇന്‍ഷുറന്‍സ് പദ്ധതിയായ ഹെല്‍ത്ത് കംപാനിയന്‍, ഗുരുതര രോഗങ്ങള്‍ക്കും അപകടങ്ങള്‍ക്കും പരിരക്ഷ ലഭിക്കു ഹെല്‍ത്ത് അഷ്വേഡ് ഫിക്‌സഡ് ബെനഫിറ്റ് പ്ലാന്‍ എന്നിവ അടങ്ങുന്ന സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതികളാണ് അവതരിപ്പിക്കുത്. . ലളിതവും ചെലവു കുറഞ്ഞതും ഉയര്‍ മൂല്യവുമുള്ള ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഏറ്റവും വേഗത്തിലും തടസരഹിതമായും ഗ്രാമീണ ഉപഭോക്താക്കള്‍ക്കും ലഭ്യമാകും.

അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതികളുടെ പ്രാധാന്യം ജനങ്ങള്‍ തിരിച്ചറിയുന്ന സമയത്താണ് ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കും മാക്‌സ് ബുപ ഹെല്‍ത്ത് ഇന്‍ഷുറന്‍സും തമ്മില്‍ സഹകരിക്കുന്നത്. ഉപഭോക്താക്കളുടെ പെരുമാറ്റ രീതികള്‍ മനസിലാക്കുതിനായി മാക്‌സ് ബുപ നടത്തിയ കോവിഡ്-19 സര്‍വെയില്‍ പങ്കെടുത്ത ഇന്‍ഷുറന്‍സ് ഉടമകളും പദ്ധതിയില്‍ ചേരാനാഗ്രഹിക്കുവരുമായ(ഇന്‍ടെന്‍ഡേഴ്‌സ്) 60% പേരും തങ്ങളുടെ പോളിസിയില്‍ കോവിഡ്-19 മായി ബന്ധപ്പെട്ട' ചികിത്സാ ചെലവുകള്‍ കവര്‍ ചെയ്യുമോ എന്നും അന്വേഷിച്ചിരുന്നു. കോവിഡ്-19 കേസുകള്‍ ആഗോള തലത്തില്‍ വര്‍ധിച്ചു തുടങ്ങിയപ്പോള്‍ 30% പോളിസി ഉടമകളും ഇതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ തുടങ്ങി. ഇന്ത്യയില്‍ രോഗം കണ്ടെത്തിയപ്പോള്‍ മുതലാണ് 44% ഇന്‍ടെന്‍ഡേഴ്‌സ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണമാരംഭിച്ചത്.

ഉപഭോക്തൃത കേന്ദ്രീകൃത ബാങ്കായി മാറാനുള്ള ശ്രമങ്ങള്‍ക്ക് സുപ്രധാനമായ മാനം നല്‍കുതാണ് മാക്‌സ് ബുപയുമായുള്ള സഹകരണമെന്ന് ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡി&സിഇഒ രാജീവ് യാദവ് പറഞ്ഞു. വിപണിയില്‍ മുന്‍നിരയുള്ള ഡിജിറ്റല്‍ ബാങ്കിംഗ് കാര്യക്ഷമതയും മാക്‌സ് ബുപയുടെ ഇന്‍ഷുറന്‍സ് മികവും ചേർന്ന് ഉപഭോക്താക്കള്‍ക്ക് ഉന്നത നിലവാരമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ലഭ്യമാക്കാനാകുമൊണ് വിശ്വാസം. ഉപഭോക്തൃത സമൂഹത്തിന് സ്മാര്‍ട്ട് ചോയ്‌സുകള്‍ ലഭ്യമാക്കുതില്‍ ശ്രദ്ധ കേന്ദ്രീകരിക്കു ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള അവസരമാണിതെും അദ്ദേഹം പറഞ്ഞു.

ബാങ്കുമായുള്ള ഈ സാമ്പത്തികവര്‍ഷത്തെ ആദ്യ സഹകരണം പ്രഖ്യാപിക്കുതില്‍ അതിയായ സന്തോഷമുണ്ടെന്ന് മാക്‌സ് ബുപ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എംഡി & സിഇഒ കൃഷ്ണന്‍ രാമചന്ദ്രന്‍ പറഞ്ഞു.

ഫിന്‍കെയര്‍ സ്‌മോല്‍ ഫിനാന്‍സ് ബാങ്കുമായുള്ള സഹകരണം കമ്പനിയുടെ വളര്‍ച്ചാ പദ്ധതികളില്‍ സുപ്രധാന ചുവടുവെയ്പ്പാണ്. ഇതുവഴി കമ്പനിയുടെ പ്രചാരം, പ്രത്യേകിച്ച് രാജ്യത്തിന്റെ ദക്ഷിണ മേഖലകളില്‍ വിപുലമാക്കാനാകും. വിദ്യാഭ്യാസ നിലവാരവും ആഗോള തലത്തിലുള്ള എക്‌സ്‌പോഷറും വര്‍ധിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍, കോവിഡ്-19 മഹാമാരിയെ തുടർന്ന് പോളിസി എടുക്കുവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഈ പങ്കാളിത്തത്തിലൂടെ, ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് കസ്റ്റമൈസ് ചെയ്യാവുതും എന്നാല്‍ സമഗ്രവുമായ ഡിജിറ്റലിൽ എനേബിള്‍ഡ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ മികവുറ്റ സേവനത്തിലൂടെ ലഭ്യമാക്കുകയാണ്. തങ്ങളുടെ ആവശ്യങ്ങള്‍ക്കിണങ്ങുന്ന ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ പദ്ധതികളും സേവനങ്ങളും ഗ്രാമീണ മേഖലയിലുള്ളവര്‍ക്കും കൂടുതലായി ലഭ്യമാക്കാനാകുമൊണ് പ്രതീക്ഷയെും അദ്ദേഹം പറഞ്ഞു.

Advertisment