Advertisment

ഫി​ന്‍​ലന്‍​ഡി​ല്‍ അമ്മയ്ക്ക് മാത്രമല്ല ഇ​നി അ​ച്ഛ​നും പ്ര​സ​വാ​വ​ധി ...സെ​പ്റ്റം​ബ​റോ​ടെ നി​യ​മം നി​ല​വി​ല്‍ വ​രും

New Update

ഹെ​ല്‍​സി​ങ്കി: ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യ​മെ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ഫി​ന്‍​ലന്‍​ഡി​ല്‍ ഇ​നി അ​ച്ഛന്മാ​ര്‍​ക്കും പ്ര​സ​വാ​വ​ധി ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ നി​യ​മം കൊ​ണ്ടു​വ​രും. കു​ഞ്ഞി​നെ വ​ള​ര്‍​ത്ത​ല്‍ അ​മ്മ​യു​ടെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്ത​മ​ല്ല മ​റി​ച്ച്‌, കു​ട്ടാ​യ ചു​മ​ത​ല​യാ​ണെ​ന്ന സ​ന്ദേ​ശ​മാ​ണ് ഈ ​നി​യ​മത്തി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന​ത്.

Advertisment

publive-image

അ​ച്ഛ​നും അ​മ്മ​യ്ക്കും കൂ​ടി 14 മാ​സം അ​വ​ധി ല​ഭി​ക്കും. ഇ​ത് ഒ​രു​മി​ച്ച്‌ ഒ​രേ​സ​മ​യം എ​ടു​ക്കാം. അ​ല്ലെ​ങ്കി​ല്‍ ഏ​ഴു​മാ​സം അ​മ്മ​യും അ​ച്ഛ​നും എ​ന്ന രീ​തി​യി​ല്‍ അ​വ​ധി ല​ഭി​ക്കും.

ഫ​ല​ത്തി​ല്‍ കു​ഞ്ഞി​ന് ഒ​രു വ​യ​സാ​കു​ന്ന​തു​വ​രെ മാ​താ​പി​താ​ക്ക​ളു​ടെ ക​രു​ത​ല്‍ ല​ഭി​ക്കും. സെ​പ്റ്റം​ബ​റോ​ടെ നി​യ​മം നി​ല​വി​ല്‍ വ​രും. വ​ന്‍ സ്വീ​കാ​ര്യ​ത​യാ​ണ് ബി​ല്ലി​ന് ഇ​പ്പോ​ള്‍ ത​ന്നെ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

FINLAND LEAVE
Advertisment