Advertisment

അനുരാഗ് കശ്യപിന്റെ മകളെ ബലാത്സംഗം ചെയ്യുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയയാള്‍ക്കെതിരെ കേസ്

New Update

മുംബൈ: സംവിധായകന്‍ അനുരാഗ് കശ്യപിന്റെ മകളെ ബലാത്സംഗം ചെയ്യുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയയാള്‍ക്കെതിരെ കേസ്. ഐ.പി.സി സെക്ഷന്‍ 504, 509 പ്രകാരവും ഐ.ടി ആക്ട് 67 പ്രകാരവുമാണ് കേസെടുത്തത്. ഭീഷണിയുമായി ബന്ധപ്പെട്ട് അനുരാഗ് കശ്യപ് മുംബൈയിലെ അംബോലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

Advertisment

publive-image

സോഷ്യല്‍ മീഡിയയില്‍ മോദിയെ ഫോളോ ചെയ്യുന്നയാള്‍ തന്റെ മകളെ ഭീഷണിപ്പെടുത്തിയെന്നും താങ്കളുടെ ഇത്തരം ഭക്തരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു കൂടി പറഞ്ഞുതരണമെന്നും ആവശ്യപ്പെടുന്ന അനുരാഗ് കശ്യപിന്റെ ട്വീറ്റ് നേരത്തെ ചര്‍ച്ചയായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയത്തിനു പിന്നാലെ മോദിയെ അഭിനന്ദിച്ചു കൊണ്ടുള്ള ട്വീറ്റിലാണ് തന്റെ മകള്‍ക്കെതിരെ മോദി ഭക്തര്‍ നടത്തുന്ന ആക്രമണം അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തിയത്.

‘താങ്കളുടെ വിജയത്തില്‍ അഭിനന്ദിക്കുന്നു, ഒപ്പം നിങ്ങളെ എതിര്‍ക്കുന്നു എന്ന കാരണത്താല്‍ മകള്‍ക്ക് അടക്കം ഇത്തരത്തില്‍ ഭീഷണി അയക്കുന്നവരെ എങ്ങിനെയാണ് കൈകാര്യം ചെയ്യേണ്ടത്’ എന്നായിരുന്നു മകളെ ഭീഷണിപ്പെടുത്തിയുള്ള ട്വീറ്റ് ഉയര്‍ത്തിക്കാട്ടി അനുരാഗ് ട്വീറ്റു ചെയ്തത്.

Advertisment