Advertisment

എറണാകുളം എടത്തലയിലെ ചിറലാൻ സ്റ്റീൽ കമ്പനിയിൽ തീപിടുത്തം: തീ പടർന്നത് ഇരുമ്പ് മുറിക്കുന്നതിനായി കത്തിക്കുന്ന കരിയിൽ നിന്ന്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: എറണാകുളം എടത്തലയിലെ ചിറലാൻ സ്റ്റീൽ കമ്പനിയിൽ തീപിടുത്തം. ഇരുമ്പ് മുറിക്കുന്നതിനായി കത്തിക്കുന്ന കരിയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.

publive-image

ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു. തീപിടുത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

Advertisment