Advertisment

എറണാകുളം ബ്രോഡ്‌വേ മാര്‍ക്കറ്റില്‍ വസ്ത്ര വ്യാപാരക്കടയില്‍ വന്‍ തീപ്പിടിത്തം; ആളുകളെ ഒഴിപ്പിക്കുന്നു

New Update

കൊച്ചി: എറണാകുളം ബ്രോഡ്‌വേ മാര്‍ക്കറ്റില്‍ തീപ്പിടിത്തം. ഒരു വസ്ത്രവ്യാപാരക്കടയില്‍ നിന്നു തുടങ്ങിയ അഗ്നിബാധ കൂടുതല്‍ കടകളിലേക്കു പടരുകയായിരുന്നു. സമീപത്തുള്ള എല്ലാ കടകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തീയണയ്ക്കാനുള്ള ശ്രമം ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുകയാണ്.

Advertisment

publive-image

മൂന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളാണു സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുന്നത്. ഫയര്‍ഫോഴ്‌സിനു പുറമേ മാര്‍ക്കറ്റിലെ തൊഴിലാളികളും തീയണയ്ക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കൊച്ചി നഗരത്തില്‍ ഏതു ഭാഗത്തുനിന്നു നോക്കിയാലും പുക കാണാവുന്ന അവസ്ഥയാണ്.

ഇതുവരെ ആര്‍ക്കും പൊള്ളലേല്‍ക്കുകയോ മറ്റപകടങ്ങള്‍ ഉണ്ടാവുകയോ ചെയ്തിട്ടില്ല. മാര്‍ക്കറ്റില്‍ ഒട്ടേറെ തുണിക്കടകള്‍ ഉള്ളതിനാല്‍ എത്രയും വേഗം തീയണയ്ക്കാനുള്ള ശ്രമമാണു നടക്കുന്നത്. തീ നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് മേയര്‍ സൗമിനി ജെയ്ന്‍ അറിയിച്ചു. തൊട്ടടുത്തുള്ള കടകളിലേക്കു തീ പടരുന്നതു തടയാനായി ഫയര്‍ഫോഴ്‌സ് ചുറ്റുമുള്ള സ്ഥലങ്ങളിലെല്ലാം വെള്ളം ചീറ്റിക്കഴിഞ്ഞു.

Advertisment