Advertisment

ബസ് ഉപയോഗിച്ചുള്ള നിയമലംഘന ആഘോഷങ്ങള്‍ തുടരുന്നു ! ;ബസിനു മുകളില്‍ പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചുമുള്ള അപകടകരമായ ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

New Update

കോഴിക്കോട്  : ആഡംബര ബസുകള്‍ ഉപയോഗിച്ചുള്ള നിയമലംഘന ആഘോഷങ്ങള്‍ തുടരുന്നു. വിനോദയാത്രയ്ക്കിടെ ബസിനു മുകളില്‍ പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചുമുള്ള അപകടകരമായ ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.

Advertisment

publive-image

ഡിസംബര്‍ ഒന്നിന് ബംഗളൂരുവിലേക്കു വിനോദയാത്രപോയ സംഘത്തിന്റേതായിരുന്നു ആഘോഷം. കോഴിക്കോട് താമരശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളുടെ വിനോദയാത്രക്കിടെയാണ് നിയമം ലംഘിച്ച് ബസിനുമുകളില്‍ പടക്കം പൊട്ടിച്ചത്.

സംഘത്തിലെ ഒരു കുട്ടിയുടെ പിറന്നാളാണ് ബസിനു മുകളില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചത്.ബസ് ജീവനക്കാരുടെ സഹായത്തോടെയായിരുന്നു അതിരുവിട്ട ആഘോഷം.

ബെംഗളൂരുവിലേക്കുള്ള വഴി മധ്യേ ആണ് ബസിനു മുകളില്‍ നിയമലംഘനം നടന്നത്. കോഴിക്കോട്ടെ നാലു പേരുടെ ഉടമസ്ഥതയിലുള്ളതാണു ബസ്. അതേസമയം സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ നിരന്തരം നിയമലംഘനം നടത്തുകയാണെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ പ്രതികരിച്ചു.

Advertisment