Advertisment

സം​സ്ഥാ​ന ഫ​യ​ര്‍​ഫോ​ഴ്സി​ലും ഇ​ന്‍റ​ലി​ജ​ന്‍​സ്, വി​ജി​ല​ന്‍​സ് ടീം ​രൂ​പീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നം

New Update

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ഫ​യ​ര്‍​ഫോ​ഴ്സി​ലും ഇ​ന്‍റ​ലി​ജ​ന്‍​സ്, വി​ജി​ല​ന്‍​സ് ടീം ​രൂ​പീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നം. ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി എ​ഡി​ജി​പി ബി.​സ​ന്ധ്യ​യാ​ണ് പു​തി​യ പ​രി​ഷ്കാ​രം ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

Advertisment

publive-image

മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണ​മാ​ണ് പു​തി​യ പ​രി​ഷ്കാ​ര ന​ട​പ​ടി​ക​ളു​മാ​യി ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. പു​തി​യ പ​രി​ഷ്കാ​രം ഫ​യ​ര്‍​ഫോ​ഴ്സി​ന് ഏ​റെ ഗു​ണ​ക​ര​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ​കു​പ്പ്.

കെ​ട്ടി​ട നി​ര്‍​മ്മാ​ണ​ത്തി​ന് ഫ​യ​ര്‍​ഫോ​ഴ്സി​ന്‍റെ എ​ന്‍​ഒ​സി ല​ഭി​ക്കു​ന്ന​തി​നാ​യി വ്യാ​പ​ക​മാ​യി കോ​ഴ കൈ​പ്പ​റ്റു​ന്നു​വെ​ന്ന പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ പ​രി​ഷ്കാ​രം. അ​പേ​ക്ഷ​ക​ള്‍ വൈ​കി​പ്പി​ച്ച്‌ അ​പേ​ക്ഷ​ക​രി​ല്‍ നി​ന്നും ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ കോ​ഴ വാ​ങ്ങാ​റു​ണ്ടെ​ന്ന വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഫ​യ​ര്‍​ഫോ​ഴ്സി​ന്‍റെ എ​ന്‍​ഒ​സി സം​വി​ധാ​നം സു​താ​ര്യ​മാ​ക്കാ​നും തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​നി മു​ത​ല്‍ കെ​ട്ടി​ട നി​ര്‍​മാ​ണ എ​ന്‍​ഒ​സി ല​ഭി​ക്കാ​ന്‍ ഓ​ണ്‍​ലൈ​നി​ലൂ​ടെ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​വു​ന്ന​താ​ണ്. അ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി എ​ഡി​ജി പ​റ​ഞ്ഞു.

പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കാ​ന്‍ നി​ല​വി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ്ര​ത്യേ​കം പ​രി​ശീ​ല​നം ന​ല്‍​കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്തെ തീ​പി​ടി​ത്ത സാ​ധ്യ​ത​യു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ പൂ​ര്‍​ണ വി​വ​ര​ങ്ങ​ള്‍ ഫ​യ​ര്‍​ഫോ​ഴ്സി​ലെ ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം ശേ​ഖ​രി​ച്ച്‌ ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും.

Advertisment