Advertisment

ആറ്റിങ്ങല്‍ ഫയര്‍ സ്​റ്റേഷനിലെ 10 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഫയര്‍ സ്​റ്റേഷനിലെ 10 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു ദിവസമായി പരിശോധനക്ക്​ വിധേയമായ 10 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ കൊല്ലമ്പുഴ സ്വദേശിയാണ്​. മടവൂര്‍, വെഞ്ഞാറമൂട്, ആര്യനാട്, കുളത്തൂര്‍, കിളിമാനൂര്‍ സ്വദേശികളാണ്​ മറ്റുള്ളവരെന്ന്​ നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അജയകുമാര്‍ പറഞ്ഞു.

Advertisment

publive-image

കഴിഞ്ഞ ദിവസം രോഗ ലക്ഷണം ഉണ്ടായതിനെതുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ വലിയകുന്ന് ആശുപത്രിയില്‍ പരിശോധനക്ക് വിധേയമായത്. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ റൂം ക്വാറ​ന്‍റീനിലാണ്​.

ഒരാളെ മെഡിക്കല്‍ കോളജിലും ബാക്കിയുള്ളവരെ വട്ടിയൂര്‍ക്കാവ് കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്കും മാറ്റിയതായി നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ് അറിയിച്ചു. ഫയര്‍സ്​റ്റേഷനിലെ മറ്റ്​ ജീവനക്കാരെ അടുത്ത ദിവസങ്ങളില്‍ പരിശോധിക്കുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.

fire force employ covid
Advertisment