Advertisment

രോഗികളെ തല്ലികൊല്ലണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല; ‘ആ രണ്ട് മാനസിക രോഗികളെ നടുറോട്ടിലിട്ട് കൈകാര്യം ചെയ്യണം എന്നാണ് ഞാന്‍ പറഞ്ഞത്’: ഫിറോസ് കുന്നംപറമ്പില്‍

New Update

തിരുവനന്തപുരം: കുറച്ച് മാസങ്ങളായി ഒരു വിഭാഗം ആളുകളും അവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളും എന്നെ വേട്ടയാടി കൊണ്ടിരിക്കുകയാണെന്ന് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍.

Advertisment

publive-image

രോഗികളെ തല്ലികൊല്ലണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും വാക്കുകളെ വളച്ചൊടിക്കുകയാണെന്നും ഫിറോസ് പറഞ്ഞു. തന്നെ കള്ളനാക്കാന്‍ നോക്കുന്ന രണ്ട് മാനസിക രോഗികളെ കൈകാര്യംചെയ്യണം പറഞ്ഞതെന്നും ഫിറോസ് കുന്നംപറമ്പില്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരണം നല്‍കി.

‘രോഗികളെ തല്ലി കൊല്ലണം എന്ന് ഞാന്‍ പറഞ്ഞതായി തെറ്റായ വാര്‍ത്ത പ്രചരിക്കുന്നു. ഞാന്‍ ഒരിക്കലും രോഗികളെ അക്രമിക്കണമെന്നോ അവരെ തല്ലണമെന്നോ കൊല്ലണമെന്നോ ഒന്നും പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞിട്ടുള്ളത് ഹക്കീം പഴയന്നൂരിലെ പോലുള്ള ആളുകള്‍ ഏകദേശം രണ്ട് വര്‍ഷത്തോളമായി അപവാദ പ്രചാരണങ്ങള്‍ നടത്തുകയാണ്. സഹായിച്ചവരെ പോലും അവര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്.

കൃത്യമായിട്ട് ചാരിറ്റിചെയ്തിട്ട് പോലും എന്നെ കള്ളനാക്കാന്‍ നോക്കുന്ന ആ രണ്ട് മാനസിക രോഗികളെ നടുറോട്ടിലിട്ട് തല്ലികൊല്ലണം എന്നാണ് ഞാന്‍ പറഞ്ഞത്. പക്ഷെ അതിനെ വളച്ചൊടിച്ച് രോഗികളെ തല്ലികൊല്ലണം എന്ന് പ്രചരിപ്പിച്ചു.’ എന്നായിരുന്നു ഫിറോസ് കുന്നംപറമ്പിലിന്റെ വിശദീകരണം.

firoz kunnumparambil firoz kunnumparambil speaks
Advertisment