Advertisment

മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങള്‍; ചെറുപ്പം മുതൽ  യുഡിഎഫ് അനുഭാവി; നിയമസഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള സാധ്യത തള്ളാതെ ഫിറോസ് കുന്നംപറമ്പിൽ

New Update

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള സാധ്യത തള്ളാതെ ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് പറഞ്ഞ ഫിറോസ് ചെറുപ്പം മുതൽ  യുഡിഎഫ് അനുഭാവിയാണെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.

publive-image

കെ ടി ജലീലിന്റെ മണ്ഡലമായ തവനൂരിൽ സീറ്റ് പിടിക്കാൻ ഫിറോസ് മത്സരിക്കുമെന്ന് പ്രചാരണമുണ്ട്. അതേസമയം ഇക്കാര്യത്തിൽ തന്നെ ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്ന് ഫിറോസ് പറഞ്ഞു.  ഫിറോസിന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് യുഡിഎഫും പ്രതികരിച്ചിട്ടില്ല.

firoz kunnumparambil firoz kunnumparambil speaks
Advertisment