Advertisment

പ്രവാസം അവസാനിപ്പിച്ച് ഫിറോസ് പുതുക്കോട് നാട്ടിലേക്ക് മടങ്ങി.

author-image
admin
New Update

റിയാദ്:- റിയാദിലെ പ്രവാസി സമൂഹത്തിനിടയിൽ സാമൂഹിക സേവന രംഗത്ത് നിറസാന്നിദ്ധ്യമായ ഫിറോസ് പുതുക്കോടിനു പ്രവാസി സാംസ്കാരിക വേദി റിയാദ് വെസ്റ്റ് മേഖല യാത്രയപ്പ് നൽകി.

Advertisment

publive-image

അലി ആറളത്തിൽ നിന്നും സ്നേഹോപഹാരം ഏറ്റുവാങ്ങുന്ന ഫിറോസ് പുതുക്കോട് .

എട്ടുവർഷക്കാലത്തെ പ്രവാസ ജീവിതത്തിൽ തന്റെ ധൈഷണിക ശേഷികൊണ്ടും സേവന തല്പരത കൊണ്ടും പ്രവാസികൾക്കിടയിൽ വ്യക്തമായ ഒരിടം രേഖപ്പെടു ത്തിയാണ് അദ്ദേഹം മടങ്ങുന്നത്.പ്രവാസി' സാംസ്കാരിക വേദി റിയാദ് വെസ്റ്റ് മേഖല സമിതി അംഗം എന്ന നിലയിൽ പ്രവർത്തിച്ചു വന്നിരുന്ന അദ്ദേഹം ഇന്ത്യൻ എംബസി, കലാ സാംസ്കാരിക സാമൂഹിക സംഘടനകൾ, എന്നിവയുമായി നല്ല അടുപ്പം കാത്തു സൂക്ഷിച്ചരുന്നു.

റിയാദിന്റെ വൈജ്ഞാനിക മേഖലകളിലും സംവാദ സദസ്സു കളിലും, സേവന രംഗങ്ങളിലും ഒരവിഭാജ്യ ഘടകമായി മാറുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.

തർഹീൽ,  എംബസിയുടെ വളന്റിയർ വിഭാഗം,ജനാർദ്രിയ ഫെസ്റ്റിവെൽ,ജെ&പി ക്യാമ്പിലെ പ്രവർത്തനങ്ങൾ,മരണാനന്തര ക്രിയകൾ, തുടങ്ങി എല്ലായിടങ്ങളിലും ഒരു നന്മമരമായി അദ്ദേഹം നിലകൊണ്ടു.

ബത്ഹയിലെ റമാദ് ഹാളിൽ വെച്ച് നടന്ന യാത്രയപ്പിൽ പ്രവാസി സാംസ്കാരിക വേദി റിയാദ് വെസ്റ്റ് മേഖല പ്രസിഡൻറ് സമീഉള്ള ആദ്ധ്യക്ഷ്യം വഹിച്ചു. അലി ആറളം പുര സ്കാരം സമർപ്പിച്ചു. ബാരിഷ് ചെമ്പകശ്ശേരി, മുഹമ്മദ് ഫൈസൽ, സലിം , ഷിഹാബ് കുണ്ടൂർ എന്നിവർ ആശംസകളർപ്പിച്ചു. മറുപടി പ്രഭാഷണം നടത്തിയ അദ്ദേഹം ഇതര സാമൂഹിക സംഘടനകളോട് ചേർന്ന് നിന്ന് സേവന പ്രവർത്തനങ്ങൾക്ക് തുടർച്ച വേണമെന്ന് അഭ്യർത്ഥിച്ചു. ഷമീർ പത്തനാപുരം സ്വാഗതവും അഫ്സൽ ഹുസൈൻ നന്ദിയും പറഞ്ഞു.

 

Advertisment