Advertisment

മെറിന്‍ ജോസഫിന് അഭിനന്ദന പ്രവാഹം, ഇന്ത്യ-സൗദി കുറ്റവാളി കൈമാറ്റ കരാറിലെ ആദ്യ അറസ്റ്റ് .

author-image
admin
Updated On
New Update

മെറിന്‍ ജോസഫ് ഐ പി എസ്  അംബാസിഡറുമായി കൂടികാഴ്ച്ച നടത്തി .

Advertisment

റിയാദ് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ സൗദി ഇന്റര്‍പോളിന്റെ സഹായത്തോടെ കൊല്ലം സിറ്റി  പൊലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫും സംഘവും റിയാദിലെത്തി അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചു .

അതിനിടെ സുനികുമാറിനെ  അറസ്റ്റ് ചെയ്ത നാട്ടിലെത്തിക്കാന്‍   മെറിന്‍ ജോസഫ് ഐ പി എസ് കാണിച്ച ആര്‍ജവത്തിന് സോഷ്യല്‍  മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്

publive-image

കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ മെറിന്‍ ജോസഫ് റിയാദില്‍ ഇന്ത്യന്‍ അംബാസിഡര്‍ ഡോ: ഔസാഫ് സയീദുമായി കൂടികാഴ്ച്ച നടത്തി.

പോക്സോ കേസിലെ പ്രതിയായ കൊല്ലം ഓച്ചിറ സ്വദേശി സുനില്‍കുമാ റിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ മെറിന്‍ ജോസഫ് ഐപി എസിന്റെ നേതൃത്വത്തിലാണ് കേരള പൊലീസ് സംഘം റിയാദിലെത്തിയതും പ്രതിയെയും കൊണ്ട് നാട്ടിലെത്തിയെതും .

2010ല്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ കുറ്റവാളികളെ കൈമാറാന്‍ കരാറുണ്ടാക്കിയ ശേഷം ആദ്യമായി ഒരു വനിതാ പോലീസ് ഓഫീസര്‍ ഇത്തരമൊരു ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. കേരള ആംഡ് പൊലിസ് സെക്കന്‍ഡ് ബെറ്റാലിയന്റെ ആദ്യ വനിതാ കമാന്‍ഡര്‍, കേരള കേഡറിലെ ഏറ്റവും പ്രായം കുറഞ്ഞ ആദ്യ വനിതാ ഐ പി എസ് ഓഫീസര്‍, ഉത്തരമേഖല കൈകാര്യം ചെയ്യുന്ന ആദ്യ വനിതാ ഐ പി എസ് ഓഫീസര്‍ ഈ മൂന്നു റെക്കോര്‍ഡുകളുടെ ഉടമയാണ് മെറിന്‍ ജോസഫ്. ഏറ്റു എടുക്കുന്ന കേസുകള്‍ വളരെ സത്യസന്ധതയോടെ ചെയ്തു തീര്‍ക്കുന്ന ഉധ്യോഗസ്ഥയാണ് മെറിന്‍ ജോസഫ്.

publive-image

ദീര്‍ഘകാലമായി റിയാദില്‍ പ്രവാസിയായ പ്രതി സുനില്‍ കുമാര്‍ 2017 ല്‍ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് പട്ടികജാതി വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ പിതൃസഹോദരന്റെ സുഹൃത്തായിരുന്നു പ്രതി. ഇളയച്ഛന്‍ വഴിയാണ് പെണ്‍കുട്ടിയുടെ വീടുമായി ഇയാള്‍ ബന്ധം സ്ഥാപിക്കുന്നത്. അന്ന് 13 വയസുണ്ടായിരുന്ന കുട്ടിയെ ഇയാള്‍ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. പിന്നീട് വിവരം സഹപാഠികള്‍ വഴി സ്കൂളിലെ അധ്യാപിക അറിയുകയും അവര്‍ ചൈല്‍ഡ് ലൈനിന്‌ വിവരം കൈമാറുകയും ചെയ്തു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നു എന്ന് വ്യക്തമായി. ഇതോടെ കേസ് റജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

publive-image

ഒന്നര വര്‍ഷം മുന്‍പ് ഈ കേസുമായി ബന്ധപെട്ട് ഇന്റര്‍പോളിന്റെ സഹയാത്തോടെ സൗദി പോലീസ് അറസ്റ്റ് ചെയ്ത സുനില്‍കുമാര്‍ ഹരേജ് പോലീസ് സ്റെഷനില്‍ മൂന്നര മാസം ജയിലില്‍ കിടന്നിരുന്നു ആ കാലയളവില്‍ അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ നീണ്ടു പോകുകയായിരുന്നു മൂന്നര മാസം ജയിലില്‍ കിടന്ന സുനില്‍കുമാറിനെ അദ്ദേഹത്തിന്റെ സ്പോണ്സര്‍ ജ്യാമിത്തില്‍ എടുക്കുകയായിരുന്നു നല്ല ജോലികാരന്‍ ആയതിന്‍റെ പേരില്‍ വ്യവസ്ഥകള്‍ എല്ലാം പാലിക്കാമെന്ന സ്പോണ്‍സറുടെ ഉറപ്പില്‍ ആണ് പോലീസ് ജാമ്യത്തില്‍ വിട്ടയച്ചത് പിന്നിട് ഈ കേസുമായി യാതൊരു നടപടിയും നടന്നിരുന്നില്ല. കഴിഞ്ഞ ഒരു മാസം മുന്‍പ് കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ ആയി ചുമതലയേറ്റ മെറിന്‍ ജോസഫ്‌ ഈ കേസ് പ്രത്യേക താല്പര്യം എടുത്ത് അന്നെഷിക്കു കയും എംബസിയുമായി ബന്ധപെടുകയും കേസ് മുന്നോട്ട് കൊണ്ടുപോകുകയും നാല്പത് ദിവസം മുന്‍പ് വീണ്ടും സുനില്‍കുമാറിനെ സൗദി പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും അല്‍ ഹയര്‍ ജയിലില്‍ അടക്കുകയും ചെയ്തു

ഞായറാഴ്ച റിയാദില്‍ എത്തിയ മെറിന്‍ ജോസഫിന്റെ നേതൃത്വ ത്തിലുള്ള പോലീസ് സംഘം പ്രതിയുമായി ചൊവാഴ്ച വൈകീ ട്ടുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് തിരിക്കുകയും ചെയ്തു.

publive-image

റിയാദിലെത്തിയ മെറിന്‍ ജോസഫ് ഐ പി എസും സഹപ്രവര്‍ ത്തകരും സാമുഹ്യ പ്രവര്‍ത്തകര്‍ക്കൊപ്പം 

2010ല്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ കുറ്റവാളികളെ കൈമാറാന്‍ കരാറുണ്ടാക്കിയ ശേഷം ആദ്യമായി ഒരു വനിതാ പോലീസ് ഓഫീസര്‍ ഇത്തരമൊരു ദൗത്യത്തിന് നേതൃത്വം നല്‍കു ന്നത്.

കേരള ആംഡ് പൊലിസ് സെക്കന്‍ഡ് ബെറ്റാലിയന്റെ ആദ്യ വനിതാ കമാന്‍ഡര്‍, കേരള കേഡറിലെ ഏറ്റവും പ്രായം കുറഞ്ഞ ആദ്യ വനിതാ ഐ പി എസ് ഓഫീസര്‍, ഉത്തരമേഖല കൈകാര്യം ചെയ്യുന്ന ആദ്യ വനിതാ ഐ പി എസ് ഓഫീസര്‍ ഈ മൂന്നു റെക്കോര്‍ഡുകളുടെ ഉടമയാണ് മെറിന്‍ ജോസഫ്. ഏറ്റു എടുക്കുന്ന കേസുകള്‍ വളരെ സത്യസന്ധതയോടെ ചെയ്തു തീര്‍ക്കുന്ന ഉധ്യോഗസ്ഥയാണ് മെറിന്‍ ജോസഫ്.

കൊല്ലം ഡിസ്ട്രിക്‌ട്‌ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ അസിസ്റ്റന്‍റ് പൊലീസ് കമീഷണര്‍ എം. അനില്‍കുമാര്‍, ഓച്ചിറ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍. പ്രകാശ് എന്നിവരാണ് സംഘത്തിലുള്ള മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍. റിയാദ്‌ നാഷനൽ ക്രൈം ബ്യൂറോ ആണ്‌

റിയാദിലെത്തിയ കമ്മിഷണര്‍ ഇന്ത്യന്‍ എംബസ്സിയില്‍ എത്തി അംബാസിഡര്‍ ഡോ:: ഔസാഫ് സയീദുമായി കൂടികാഴ്ച നടത്തി അരമണിക്കൂര്‍ നീണ്ടുനിന്ന കൂടികാഴ്ചയില്‍ ക്രിമിനല്‍ കേസുകള്‍ കമ്പനികളില്‍ നിന്നുള്ള സാമ്പത്തിക തട്ടിപ്പ് കേസുകള്‍ കൊലകേസ് പ്രതികള്‍ അടക്കമുള്ള ആളുകളുടെ കേസുകളില്‍ നിയമപരമായി സീകരിക്കാവുന്ന കാര്യങ്ങള്‍ എന്നിവ സംസാരവിഷയമാകുകയു ണ്ടായി. റിയാദ് ഇന്ത്യന്‍ എംബസ്സിയിലെ സെക്കന്റ്‌ സെക്രട്ടറി ഡോ: റാം ബാബുവും കമ്മിഷണര്‍ മെറിന്‍ ജോസഫും സഹപാഠി കളായിരുന്നു..

സുനില്‍ കുമാറിന്‍റെ അറസ്റ്റ് വലിയൊരു സന്ദേശമാണ് പൊതു സമൂഹത്തിന് നല്‍കുന്നതെന്ന് അറസ്റ്റിനോട് പ്രതികരിച്ചുകൊണ്ട്  രാഷ്ട്രിയ സാമുഹ്യ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപെട്ടു .

Advertisment