Advertisment

ധോണിയേയും രോഹിത്തിനേയും കടത്തിവെട്ടി ചരിത്രത്തില്‍ പേരെഴുതി ചേര്‍ത്ത് പാക് നായിക സന മിര്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ക്രിക്കറ്റ് ലോകത്ത് ഇന്ത്യന്‍ താരങ്ങളായ എംഎസ് ധോണിയേയും രോഹിത് ശര്‍മ്മയേയും കോഹ്ലിയേയുമൊക്കെ വെല്ലാന്‍ പാകത്തിനുള്ള താരങ്ങള്‍ സമീപ കാലത്ത് പാകിസ്ഥാനില്‍ ഉണ്ടായിട്ടില്ല. പ്രതിഭയുള്ളവരുണ്ടെങ്കിലും അവരാരും കഴിവിനൊത്ത് ഉയരുകയോ സ്ഥിരതയോടെ കളിക്കുകയോ ചെയ്തിട്ടില്ല. പക്ഷെ ഇപ്പോഴിതാ ഇന്ത്യന്‍ താരങ്ങളുടെ റെക്കോര്‍ഡിന് വെല്ലുവിളി ഉയര്‍ത്തുക മാത്രമല്ല, ഇന്ത്യന്‍ താരങ്ങളെ മറി കടന്നിരിക്കുകയാണ് ഒരു പാക് താരം. പാക് വനിതാ ക്രിക്കറ്റ് ടീമിന്റെ നായിക സന മിര്‍ ആണ് ഇന്ത്യന്‍ താരങ്ങളായ എംഎസ് ധോണി, രോഹിത് ശര്‍മ്മ എന്നിവരുടെ റെക്കോര്‍ഡ് മറി കടന്നത്. 100 ട്വന്റി-20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരവും ആദ്യ ഏഷ്യന്‍ വനിതയുമായാണ് സന മാറിയത്. ഇതോടെ സന പാക് ഇതിഹാസ താരം ഷൊയ്ബ് മാലിക്കിനൊപ്പമെത്തുകയും ചെയ്തു.

വിന്‍ഡീസിനെതിരായ മൂന്നാമത്തെ ട്വന്റി-20 മത്സരത്തോടെയാണ് സന ഈ നേട്ടത്തിലെത്തിയത്. 2009ലായിരുന്നു സനയുടെ ട്വന്റി-20 അരങ്ങേറ്റം. അയര്‍ലാന്റായിരുന്നു എതിരാളികള്‍. ഇത്രയും വര്‍ഷത്തിനിടെ രണ്ട് മത്സരങ്ങള്‍ മാത്രമാണ് സനയ്ക്ക് നഷ്ടമായത് എന്നതും ശ്രദ്ധേയമാണ്.

Advertisment