Advertisment

കുവൈറ്റില്‍ നിന്നും പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ആദ്യ പ്രവാസി സംഘം പുറപ്പെട്ടു ; ആദ്യ വിമാനത്തില്‍ യാത്രയായത് 300ഓളം ഫിലിപ്പൈന്‍ പ്രവാസികള്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ നിന്നും പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ആദ്യ പ്രവാസി സംഘം പുറപ്പെട്ടതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പാര്‍പ്പിട കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പൊതുമാപ്പ് പ്രയോജനപ്പെടുത്തി പിഴയടക്കാതെ രാജ്യം വിട്ട ആദ്യ സംഘത്തില്‍ 300ഓളം ഫിലിപ്പൈന്‍ പ്രവാസികളാണ് ഉള്ളത്.

Advertisment

publive-image

ഇവരെയും കൊണ്ടുള്ള ആദ്യ വിമാനം വെള്ളിയാഴ്ച്ച മനിലയിലേക്ക് പുറപ്പെട്ടതായി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

റസിഡന്‍സി കാലഹരണപ്പെട്ട പ്രവാസികളെ നാടുവിടാന്‍ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് പിഴ ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത്. രാജ്യത്തു നിന്ന് പുറത്തു പോകും വരെ ഇവര്‍ക്ക് താമസിക്കാന്‍ സൗകര്യവും ഭക്ഷണവും ഒരുക്കിയിരുന്നു.

പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാടുവിട്ടവര്‍ക്ക് പുതിയ റസിഡന്‍സി പെര്‍മിറ്റ് നേടി കുവൈറ്റിലേക്ക് തിരികെ വരാനും സാധ്യത നല്‍കുന്നുണ്ട്.

kuwait kuwait latest
Advertisment