Advertisment

ആരാധകരെ ആവേശത്തിലാഴ്ത്താൻ നയൻതാര ഇരട്ടവേഷത്തില്‍;ഐറയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

നയൻതാരയുടെ ആരാധകരെ ആവേശത്തിലാക്കി പുതിയ സിനിമ.ഐറ എന്ന സിനിമയിലാണ് നയൻതാര നായികയാകുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സര്‍ജുൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഐറയില്‍ നയൻതാര ഇരട്ടവേഷത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഇതാദ്യമായാണ് നയൻതാര ഇരട്ടവേഷത്തിലെത്തുന്നത്. ഒരു ഹൊറര്‍ ചിത്രമായിട്ടാണ് ഐറ ഒരുക്കുന്നത്. നേരത്തെ നയൻതാര നായികയായ മായ എന്ന ഹൊറര്‍ ചിത്രം വൻ ഹിറ്റായിരുന്നു.

publive-image

അതേസമയം അജിത് നായകനാകുന്ന വിശ്വാസത്തിലും നായിക നയൻതാരയാണ്. ശിവകാര്‍ത്തികേയനെ നായകനാക്കി രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും നയൻതാരയാണ് നായിക. ചിരഞ്ജീവി നായകനാകുന്ന തെലുങ്ക് ചിത്രം സായ് റാ നരസിംഹ റെഡ്ഡിയിലും നയൻതാര നായികയാകുന്നുണ്ട്.

Advertisment