Advertisment

ചാവേറായി മമ്മൂട്ടി; മാമാങ്കം ഫസ്റ്റ് ലുക്ക് പോസ്റ്റർ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മമ്മൂട്ടി ചിത്രം മാമാങ്കത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദൻ, ബാല താരം അച്യുതൻ എന്നിവരെയും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചരിത്രത്തിൽ രേഖപ്പെടുത്തിയ അവസാന മാമാങ്കത്തിലെ ചാവേറുകളായാണ് മൂവരും ചിത്രത്തിലെത്തുന്നത്. സാധാരണ സിനിമകളിലേതു പോലെ ഫോട്ടൊഷൂട്ട് നടത്തിയല്ല പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്.

https://www.facebook.com/MamangamOfficial/posts/1263848643792500

പോസ്റ്ററിന് വേണ്ടി അതിലെ രംഗങ്ങൾ ലൈവ് ആയി അവതരിപ്പിക്കുകയായിരുന്നു എന്ന സവിശേഷതയുമുണ്ട് പോസ്റ്ററിന്. ഹൈ സ്പീഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പോസ്റ്റർ ഫോട്ടൊഷൂട്ട് നടത്തിയിരിക്കുന്നത്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. മരടിൽ എട്ടേക്കർ‌ സ്ഥലത്താണ് ചിത്രത്തിന് സെറ്റിട്ടത്.

എം.പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കനിഹയും അനുസിത്താരയുമാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. കാവ്യ ഫിലിംസിന്‍റെ ബാനറിൽ വേണു കുന്നപ്പള്ളിയാണ് ചിത്രം നിർമിക്കുന്നത്.

Advertisment