Advertisment

കുവൈറ്റില്‍ സാമൂഹിക സുരക്ഷാ നിയമം ഭേദഗതി ചെയ്യാനുള്ള നിര്‍ദേശത്തിന് അംഗീകാരം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ സാമൂഹിക സുരക്ഷാ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള പ്രമേയത്തിന് ദേശീയ അസംബ്ലി അംഗീകാരം നല്‍കി . പ്രമേയം സംബന്ധിച്ച ആദ്യ വോട്ടെടുപ്പില്‍ 40 വോട്ടുകളുടെ പിന്തുണ ലഭിച്ചു.

Advertisment

publive-image

ബില്ലില്‍ നിലവിലുള്ള സാമൂഹ്യ സുരക്ഷാ നടപടിക്രമങ്ങളെ തടസ്സപ്പെടുത്തുകയോ ലംഘിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താനായി 14 മീറ്റിംഗുകള്‍ സംഘടിപ്പിച്ചിരുന്നതായി ഫിനാന്‍ഷ്യല്‍ ആന്‍ഡ് ഇക്കണോമിക് അഫയേഴ്‌സ് കമ്മറ്റി ചെയര്‍മാന്‍ എംപി സാലാഹ് ഖുര്‍ഷിദ് പറഞ്ഞു.

ഇത് ഭരണാഘടനാ ലംഘനമല്ലെന്നും വിരമിച്ചവരുടെ ക്ഷേമത്തെ സംരക്ഷിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ 7500 ഓളം ജീവനക്കാര്‍ക്ക് ഈ ബില്ലിന്റെ ഗുണം ലഭിക്കുമെന്നും ഏതാണ്ട് അത്രതന്നെ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

kuwait kuwait latest
Advertisment