Advertisment

നോർത്ത് അമേരിക്കയില്‍ ആദ്യമായി ശിവഗിരി മഠ൦ സ്ഥാപിക്കുന്നു. ഭൂമി പൂജ കർമം ഡാളസിൽ നടന്നു

New Update

publive-image

Advertisment

ഡാളസ്: ഡാളസിൽ അമേരിക്കയിലെ ശിവഗിരി മഠത്തിനു ചരിത്ര മുഹൂർത്തം . നോർത്ത് അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ ശിവഗിരി മഠത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ആശ്രമ സമുച്ചയത്തിന്റെ ഭൂമി പൂജാ കർമം ഭക്‌തി നിർഭരമായ ചടങ്ങുകളോടെ ഒക്ടോബട് 11 നു വ്യാഴാഴ്ച നടത്തപ്പെട്ടു .

ഡാളസ് നഗരത്തിനു സമീപമുള്ള ഗ്രാൻഡ് പ്രയറിയിലെ ആശ്രമ ഭൂമിയിൽ വെച്ച് ഗുരുദേവവിവരിചിതമായ ഹോമമന്ത്രത്താൽ ശാന്തി ഹവനത്തോടും, മഹാഗുരുപൂജയോടും കൂടി നടത്തപ്പെട്ട പൂജ കർമ്മത്തിനു ധർമ്മ സംഘം ട്രസ്റ്റ് എക്സിക്യൂട്ടീവ് ബോർഡ് അംഗം ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമി മുഖ്യ കാർമികത്വം വഹിച്ചു .

publive-image

ഡാളസ് ഫോർട്ട് വര്ത്ത മെട്രോപ്ലെക്സിൽ നിന്നും സമീപ സ്ഥലങ്ങളിൽനിന്നും എത്തി ചേർന്ന ഗുരുഭക്തരുടെ സാന്നിധ്യത്തിൽ നടന്ന ചരിത്ര പ്രാധാന്യമുള്ള ഈ പരിപാവനമായ ചടങ്ങിൽ അമേരിക്കൻ ഐക്യ നാടുകളിലെ ന്യൂയോർക്, ഫിലാഡൽഫിയ, വാഷിംഗ്‌ടൺ, അരിസോണ, കാലിഫോർണിയ, ചിക്കാഗോ തുടങ്ങിയ നഗരങ്ങളിൽ നിന്നും വന്നെത്തിയ പ്രതിനിധികളും പങ്കടുത്തിരുന്നു .

publive-image

ജാതിയുടെയും, മതത്തിന്റെയും വർണ്ണത്തിന്റെയും പേരിൽ ദിനം തോറും കലുഷിതമായിക്കൊണ്ടിരിക്കുന്ന

ഈ ലോകത്തിനു ഭഗവാൻ ശ്രീ നാരായണ ഗുരുദേവൻറെ ഏക ലോക ദർശനങ്ങൾ ജാതി മത ഭാഷാ വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവര്ക്കും പകർന്നു കൊടുക്കുകയും, ഗുരുദർശനത്തിൽ അധിഷ്‌ഠിതമായ ഒരു തലമുറയെ വാർത്തെടുക്കുകയും ചെയ്യേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിനു വേണ്ടി സ്ഥാപിക്കപ്പെടുന്ന ഈ ആശ്രമ സമുച്ചയം ശിവഗിരിയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണെന്നും ചടങ്ങിൽ സംസാരിച്ച ഗുരു പ്രസാദ് സ്വാമികൾ പറഞ്ഞു.

publive-image

വടക്കേ അമേരിക്കയിൽ ഡാളസിലെ ഒരുപറ്റം സജ്ജനങ്ങളുടെ ഗുരുഭക്തിയുടെ നിറവും നിസ്വാർഥമായ സേവന സന്നദ്ധതയും കൊണ്ടാണ് ഈ ചരിത്രപരമായ ദൗത്യം ഡാലസിന്റെ മണ്ണിലേക്ക് എത്തിച്ചേർന്നത്. അതിനു ഡാളസ്സിലെ സജ്ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു എന്നും ഗുരുപ്രസാദ് സ്വാമികൾ കൂട്ടിച്ചേർത്തു.

publive-image

ചടങ്ങിൽ ഫോമ പ്രസിഡന്റ് ശ്രീ. ഫിലിപ്പ് (രാജു ) ചാമത്തിൽ , ശ്രീഗുരുവായൂരപ്പൻ ടെംപിൾ പ്രസിഡന്റ് ശ്രീ.രാമചന്ദ്രൻ നായർ, കെ എഛ് എൻ എ മുൻ പ്രസിഡന്റ് ശ്രീ. റ്റി എൻ നായർ,വേൾഡ് മലയാളി ഗ്ലോബൽ പ്രസിഡന്റ് ഗോപാലപിള്ള തുടങ്ങിയവർ ആശംസകൾ നേര്‍ന്നു.

us news
Advertisment