Advertisment

ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; ബംഗ്ലാദേശിന് 64 റണ്‍സിന്റെ വിജയം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് 64 റണ്‍സിന്റെ ജയം. 204 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ വിന്‍ഡീസ് ഇന്നിംഗ്‌സ് 139 റണ്‍സില്‍ അവസാനിച്ചു. ആറ് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ തയ്ജുള്‍ ഇസ്ലാമാണ് വിന്‍ഡീസിനെ തകര്‍ത്തത്.

ഒന്‍പതാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന് 63 റണ്‍സ് അടിച്ചുകൂട്ടിയ ആബ്രിസ്‌വാറിക്യാന്‍ സഖ്യമാണ് വിന്‍ഡീസിനെ വലിയ നൂറുകടത്തിയത്. വാറിക്യാന്‍ 41 റണ്‍സിനും ആബ്രിസ് 43 റണ്‍സിനും പുറത്തായി. ബംഗ്ലാദേശിന് സെഞ്ചുറിയിലൂടെ മികച്ച ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ സമ്മാനിച്ച മോമിനുള്‍ ഹഖ് മാന്‍ ഓഫ് ദ മാച്ചായി. സ്‌കോര്‍: ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്‌സ്-324, രണ്ടാം ഇന്നിംഗ്‌സ്-125. വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിംഗ്‌സ്-246, രണ്ടാം ഇന്നിംഗ്‌സ്-139.

 

Advertisment