Advertisment

ലോക്ക് ഡൗണ്‍ : മാർക്കറ്റുകളിലെത്തുന്നത് മാസങ്ങളോളം പഴക്കമുള്ളതും പുഴുക്കള്‍ നിറഞ്ഞതുമായ മത്സ്യങ്ങള്‍

New Update

പത്തനംതിട്ട: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മാർക്കറ്റുകളിലെത്തുന്നത് മാസങ്ങളോളം പഴക്കമുള്ളതും പുഴുക്കള്‍ നിറഞ്ഞതുമായ മത്സ്യങ്ങള്‍. ഇത്തരത്തിൽ ഏനാത്ത് മണ്ണടി ചന്തയ്ക്കു സമീപം പിക്കപ്പ് വാനില്‍ കൊണ്ടുനടന്ന് വിറ്റ അഴുകിയ മത്സ്യം ആരോഗ്യവകുപ്പ് അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.

Advertisment

publive-image

ഷൈന്‍ മനസിലില്‍ ബദറുദ്ദീനാണ് പഴകിയ 1375 കിലോഗ്രാം വരുന്ന കേരച്ചൂര ഇനത്തില്‍പ്പെട്ട മീന്‍ വില്‍പ്പന നടത്തിക്കൊണ്ടിരുന്നത്. കിസ്താന്‍ മുക്ക് പള്ളി വടക്കേതില്‍ ഷാജിയുടെ ഉടമസ്ഥതയിലുള്ളതാണ് പിക്കപ്പ്.

പിന്നീട് അഴുകി ചീഞ്ഞ നിലയിലായിരുന്ന മീന്‍ ഭക്ഷ്യസുരക്ഷാ ഓഫീസറും ആരോഗ്യവകുപ്പ് അധികൃതരും പിടിച്ചെടുത്തു നശിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെയുള്ള ജനപ്രതിനിധികളുടെയും വില്ലേജ് ഓഫീസറുടെയും സാന്നിധ്യത്തിലായിരുന്നു നടപടി.

Advertisment