Advertisment

മഴ ശക്തമാകുന്നു; കേരളത്തിന്റെ 'സൈന്യം' പത്തനംതിട്ടയില്‍; അഭിനന്ദിച്ച് മുഖ്യമന്ത്രി

New Update

publive-image

Advertisment

പത്തനംതിട്ട: മഴ കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലുള്ള സംഘം പത്തനംതിട്ടയിലെത്തി. കൊല്ലത്തെ മത്സ്യത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ തൊഴിലാളികൾ അടക്കം15 വള്ളങ്ങളാണ് അവിടെ എത്തിച്ചേർന്നത്.

പ്രതിസന്ധി ഘട്ടത്തിൽ സ്വന്തം സുരക്ഷ അവഗണിച്ചു നാടിന്റെ രക്ഷക്കായി എത്തിച്ചേർന്ന കേരളത്തിന്റെ സ്വന്തം സൈന്യത്തെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്...

മഴ കനക്കുന്ന സാഹചര്യത്തിൽ മൽസ്യത്തൊഴിലാളികളുടെ നേതൃത്വത്തിലുള്ള രക്ഷാസംഘം പത്തനംതിട്ടയിൽ എത്തി. കൊല്ലത്തെ മത്സ്യത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ തൊഴിലാളികൾ അടക്കം15 വള്ളങ്ങളാണ് അവിടെ എത്തിച്ചേർന്നത്.

ഈ പ്രതിസന്ധി ഘട്ടത്തിൽ സ്വന്തം സുരക്ഷ അവഗണിച്ചു നാടിന്റെ രക്ഷക്കായി എത്തിച്ചേർന്ന കേരളത്തിന്റെ സ്വന്തം സൈന്യത്തെ ഹൃദയപൂർവം അഭിനന്ദിക്കുന്നു. ഒത്തൊരുമിച്ചു ഈ വെല്ലുവിളികളെ നമുക്ക് മറികടക്കാം. സർക്കാർ മുന്നിലുണ്ട്.

https://www.facebook.com/1114601438582914/posts/3352939121415790/

Advertisment