കോഴിക്കോട് മീന്‍ പിടുത്ത ബോട്ട് അപകടം; ഒരു മരണം

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Friday, January 11, 2019

കോഴിക്കോട് പുതിയാപ്പ ഹാര്‍ബര്‍ പരിസരത്തു നിന്നും കടലില്‍ പോയ ബോട്ട് അപകടത്തില്‍പ്പെട്ട് ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. ഒളവണ്ണ പുല്‍പറമ്പില്‍ ദാസന്റെയും ഗിരിജയുടെയും മകന്‍ ജിമ്മീഷാണ് (34) മരിച്ചത്. വെള്ളയില്‍ പുതിയ നിരത്ത് ഗസ്റ്റ്ഹൗസിന് ഏതാണ്ട് 200 മീറ്റര്‍ അകലെയായിരുന്നു അപകടം. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധനത്തിനിടെ ഫൈബര്‍ബോട്ട് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

 

×