Advertisment

കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ എഫ്.ഐ.ടി.യു പ്രതിഷേധം

New Update

മലപ്പുറം : കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ് തുലക്കുന്നതിലും പ്രതിഷേധിച്ച് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. എഫ്.ഐ.ടി.യു സംസ്ഥാന സെക്രട്ടറി തസ്നീം മമ്പാട് വണ്ടൂർ പോസ്റ്റോഫീസിന് മുമ്പിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

മോദി സർക്കാർ തുടർന്നുപോരുന്ന തൊഴിലാളി വിരുദ്ധ നയങ്ങളുടെ തുടർച്ചയാണ് ഏറ്റവും ഒടുവിലത്തെ തൊഴിൽ നിയമ ഭേദഗതികളെന്ന് അദ്ദേഹം പറഞ്ഞു.കോവിഡിന്റെ മറവിൽ രാജ്യത്തെ ബഹിരാകാശവും പ്രതിരോധ മേഖലയുമടക്കം കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. വിണ്ടു കീറിയ പാദങ്ങളുമായി മനുഷ്യർ സ്വഗൃഹങ്ങളിലേക്ക് കൂട്ട പാലായനം നടത്തുന്ന സമയത്താണ് ഈ ഭേദഗതികൾ കൊണ്ട് വരുന്നത് എന്നതാണ് ശ്രദ്ധേയം.

കാലാകാലങ്ങളായി അവകാശപോരാട്ടങ്ങളിലൂടെ നേടിയെടുത്ത തൊഴിലവകാശങ്ങൾ ഇല്ലാതാക്കിമാറ്റി കോർപറേറ്റ് ഭീകരന്മാരുട പിണിയാളുകളാവുന്ന നരേന്ദ്ര മോദി സർക്കാരിന് രാജ്യത്ത് ഉയർന്ന് വരുന്ന തൊഴിലാളി പ്രക്ഷോഭങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവില്ലെന്നും ഇതുമായി ബന്ധപ്പെട്ട് സംയുക്ത ട്രേഡ് യൂനിയൻ മെയ് 22 ന് നടത്തുന്ന പ്രക്ഷോഭത്തോട് ഐക്യ ദാർഢ്യപ്പെടുന്നതായും അദ്ദേഹംകൂട്ടിച്ചേർത്തു.

ഗണേഷ് വടേരി, പരമാനന്ദൻ മങ്കട, റഷീദ ഖാജ ,മജീദ് മാടമ്പാട്ട്, സൈതാലി വലമ്പൂർ, ബഷീർ പുല്ലൂർ, റഹീം പി.ടി, അഫ്സൽ ടി, വസീം ചെറുകോട്, സലീന അന്നാര, ജമാൽ മങ്കട എന്നിവർ വിവിധ സ്ഥലങ്ങളിൽ നേതൃത്വം നൽകി.

fitu prathishedam
Advertisment