Advertisment

പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്തുക - റസാഖ് പാലേരി

New Update

publive-image

Advertisment

തിരുവനന്തപുരം: ഇന്ത്യയിലെ സാധാരണക്കാരെ ദുരിതത്തിലാക്കും വിധം നിത്യോപയോഗ സാധങ്ങളുടെ വില വർധനക്കു വരെ കാരണമാകുന്ന ഇന്ധന വില കുറക്കാൻ പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്ടി പരിധിയിൽ കൊണ്ട് വരണമെന്ന് എഫ്ഐടിയു സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം 300 ശതമാനമാണ് പെട്രോളിയം ഉൽപന്നങ്ങളിൽ നികുതി വർധിച്ചത്. ഇപ്പോൾ വിലയുടെ 60% കേന്ദ്ര സംസ്ഥാന നികുതിയാണ്. ഈ നികുതി കൊള്ള അവസാനിപ്പിക്കാൻ പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ് ടി പരിതിയിൽ കൊണ്ട് വരണം.

കേരളത്തിൽ തൊഴിലാളി സംഘടനകൾ സംഘടിപ്പിച്ച ചക്ര സ്തംഭന സമരത്തിൽ തിരുവനന്തപുരത്ത് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോൾ ഡീസൽ വില നിയന്ത്രണാധികാരം കേന്ദ്ര സർക്കാർ സർക്കാർ തിരിച്ചുപിടിക്കുകയും കേരള സർക്കാർ അധിക നികുതി ഒഴിവാക്കി ജനപക്ഷ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന സെക്രട്ടറി പി.ജെ ഷാനവാസ്, ജില്ല സെക്രട്ടറി മാനു മുഹമ്മദ് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് എൻ.എം അൻസാരി എന്നിവർ തിരുവനന്തപുരം ആകുളങ്ങരയിൽ നടന്ന സമരത്തിൽ പങ്കാളിയായി. എല്ലാ ജില്ലകളിലും ആയിരക്കണക്കിന് കേന്ദ്രങ്ങളിൽ നടന്ന സമരപരിപാടിയിൽ എഫ് ഐ ടി യു പ്രവർത്തർ അണി നിരന്നു.

trivandrum news
Advertisment