Advertisment

എഫ്ഐടിയു കൊല്ലം ജില്ലാ കമ്മിറ്റി ചക്ര സ്തംഭന സമരം നടത്തി

New Update

publive-image

Advertisment

എഫ്.ഐ.റ്റി.യു കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ നടന്ന ചക്ര സ്തംഭന സമരം എഫ്.ഐ.ടി.യു ജില്ലാ പ്രസിഡൻ്റ അബ്ദുൽ സമദ് പുള്ളിയിൽ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ഇന്ധന വിലവർദ്ധനവിനെതിരെ എഫ്.ഐ ടി.യു. കൊല്ലം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ ചക്രസ്തംഭന സമരം സംഘടിപ്പിച്ചു. എഫ്.ഐ.ടി.യു ജില്ല പ്രസിഡന്റെ അബ്ദുൽ സമദ് പുള്ളിയിൽ സമരം ഉദ്ഘാടനം ചെയ്തു.

വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റെ അഡ്വ : സജീബ്. മണ്ഡലം സെക്രട്ടറി എസ്.എം മുഖ്താർ എന്നിവർ നേതൃത്വം നൽകി. വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് നിസാം ആദിനാട്, അൻസർ കൊച്ചു വീട്ടിൽ, ബി.എംസമീർ, നാസർ , നജീർ എന്നിവർ സംസാരിച്ചു.

fitu kollam
Advertisment