പാലഭിഷേകത്തിനിടെ കൗട്ടൗട്ട് തകര്‍ന്നു‍ വീണ് അഞ്ച് അജിത്ത് ആരാധകര്‍ക്ക് പരിക്ക്

ഫിലിം ഡസ്ക്
Thursday, January 10, 2019

വില്ലുപുരം: പാലഭിഷേകം നടത്താനായി വലിഞ്ഞു കയറുന്നതിനിടെ കട്ടൗട്ട് തകര്‍ന്ന് വീണ് തമിഴ് നടന്‍ അജിത്തിന്‍റെ ആരാധകര്‍ക്ക് പരിക്കേറ്റു. തമിഴ് നാട്ടിലെ വില്ലുപുരം ജില്ലയിലെ തിരുകോവിലൂര്‍ എന്ന സ്ഥലത്താണ് സംഭവം. അജിത്തിന്‍റെ പുതിയ ചിത്രമായ വിശ്വാസം ഇന്ന് റിലീസായിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി അജിത്തിന്‍റെ കൂറ്റന്‍ കൗട്ടൗട്ടില്‍ പാലഭിഷേകം നടത്താനായി കയറിയതായിരുന്നു ആരാധകര്‍. ഇതിനിടെ മുള കൊണ്ട് കെട്ടിയുണ്ടാക്കിയ കൗട്ടൗട്ട് നിലം പതിക്കുകയായിരുന്നു.

രജനീകാന്ത് ചിത്രം പേട്ടയ്ക്കൊപ്പമാണ് അജിത്തിന്‍റെ സിനിമയും ഇന്ന് റിലീസായത്. ചെന്നൈയ്ക് സമീപം വെല്ലൂരില്‍ വ്യാഴാഴ്ച്ച രാവിലെയുണ്ടായ മറ്റൊരു സംഭവത്തില്‍ രണ്ട് അജിത്ത് ആരാധകര്‍ക്ക് കുത്തേറ്റിരുന്നു. ചിത്രം കാണാന്‍ തീയേറ്ററിലെത്തിയവര്‍ തമ്മില്‍ സീറ്റിന്‍റെ കാര്യത്തിലുണ്ടായ വാക്ക് തര്‍ക്കം പിന്നീട് കത്തിക്കുത്തിലേക്ക് നീങ്ങുകയായിരുന്നുവെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

×