Advertisment

താനെയില്‍ കനത്തമഴയെ തുടര്‍ന്ന് കുന്നിടിഞ്ഞുവീണ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

New Update

publive-image

മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ കനത്തമഴയെ തുടര്‍ന്ന് കുന്നിടിഞ്ഞുവീണ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ഖോലൈങ്കാര്‍ കുന്നില്‍നിന്ന് വീടുകള്‍ക്ക് മുകളിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീഴുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

സുദം പി. യാദവ്, ഭാര്യ വിധാവതി ദേവി, മക്കളായ രവികിഷന്‍, സിമ്രാന്‍, സന്ധ്യ എന്നിവരാണ് മരിച്ചത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ മൂന്നുപേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇവര്‍ കല്‍വയിലെ ഛത്രപതി ശിവജി ആശുപത്രിയില്‍ ചികിത്സയിലാണ്. നിരവധി വീടുകള്‍ തകരുകയും ചെയ്തു.

Advertisment