Advertisment

ഏറെ സന്തോഷത്തോടെ അമ്മയുടെയും, ചെറിയമ്മയുടെയും കൂടെ കുളിക്കാനായി കുളത്തിലേക്ക് പോയ അഞ്ചു വയസുകാരിയെ കാത്തിരുന്നത് ദാരുണാന്ത്യം; കുളത്തിലേക്ക് കാല്‍വഴുതി വീണ കുട്ടിയെ രക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി! ഇരിങ്ങാലക്കുടയെ നൊമ്പരത്തിലാഴ്ത്തി ഇതളിന്റെ മരണം; മകളെ അവസാനമായി ഒരു നോക്ക് കാണാന്‍ കുവൈറ്റില്‍ നിന്ന് അച്ഛന്‍ നാട്ടിലേക്ക്‌

New Update

publive-image

തൃശ്ശൂർ: അമ്മയോടും ചെറിയമ്മയോടും ഒപ്പം കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ അഞ്ചു വയസുകാരി മുങ്ങി മരിച്ചു. ഇരിങ്ങാലക്കുട വേളുക്കര നടവരമ്പ് പടുതലപ്പറമ്പില്‍ ശ്രീജിത്തിന്റെയും ആതിരയുടെയും മകള്‍ ഇതള്‍ ആണ് മരിച്ചത്. രാവിലെയാണ്‌ സംഭവം നടന്നത്. വീടിന് 300 മീറ്റര്‍ മാത്രം അകലെയുള്ള വട്ടത്തിച്ചിറ കുളത്തിലായിരുന്നു അപകടം.

കുട്ടിയെ രക്ഷിക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. നാട്ടുകാര്‍ എത്തിയപ്പോഴേക്കും കുട്ടി മുങ്ങിത്താഴ്ന്നിരുന്നു. ഒന്നര വയസുള്ള പാര്‍വതി സഹോദരിയാണ്. ശ്രീജിത് കുവൈറ്റ് പ്രവാസിയാണ്. മരണവാർത്തയറിഞ്ഞ ശ്രീജിത് നാട്ടിലേയ്ക്ക് യാത്രതിരിച്ചിട്ടുണ്ട്.

Advertisment