Advertisment

കലയും കമ്പോളവും യുവത്വവും ഒത്തുചേരുന്ന വിസ്മയ കാഴ്ച്ചകൾക്കായി അക്ഷരനഗരി ഒരുങ്ങുന്നു

New Update

കോട്ടയം : അക്ഷര നഗരിയുടെ ഷോപ്പിങ്, കലാകാഴ്ച്ചകൾക്ക് പുതുവിരുന്നൊരുക്കാൻ ടീം റബ്ബർ ബാൻഡിന്റെ ആഭിമുഖ്യത്തിൽ മെയ് 11,12 തീയതികളിൽ കോട്ടയം സി എം എസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് കോട്ടയത്തെ ആദ്യത്തെ ഫ്ലീ മാർക്കറ്റ് ( Flea Market) നടത്തപ്പെടുന്നു.

Advertisment

publive-image

വിവിധ മേഖലകളിലുള്ള 50ൽ അധികം സംരംഭകർ പരിപാടിയിൽ പങ്കെടുക്കും. പാട്ടും, ഡാൻസും, വിവിധതരം ഗെയിംസ് തുടങ്ങി നിരവധി വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് മേള നടത്തപ്പെടുന്നത്. കുട്ടികൾക്ക് വിനോദത്തിനായി പ്രത്യേക വിഭാഗം തന്നെയുണ്ട്

വർഷങ്ങളായി ശീലിച്ചു വന്ന കച്ചവട സമ്പ്രദായത്തിൽ നിന്നും തികച്ചും വ്യത്യസ്തമായി സംഗീതവും, സാഹിത്യവും, സംസ്കാരവും, വിനോദവും, അറിവും, യുവത്വവും, കലാസൃഷ്ടികളും, ഭക്ഷണ വൈവിധ്യങ്ങളും എല്ലാം ഉൾപ്പെടുത്തിയാണ് ഫ്ലീ നടത്തപ്പെടുന്നത്. മേളയിൽ പങ്കെടുക്കുന്നവർക്ക് അവരുടെ കലാപരമായ കഴിവുകൾ അവതരിപ്പിക്കാൻ അവസരം ലഭിക്കും.

അൻപതോളം സ്റ്റാളുകളിലായി ആർട്ട്, ക്രാഫ്റ്റ്, ഡെക്കർ, ഫാഷൻ, ഫുഡ് തുടങ്ങി നിരവധി പുതുമകൾ മേളയെ വ്യത്യസ്തമാക്കുന്നു. കുടുംബമായി വേനലവധിക്കാലം ആസ്വദിക്കാനൊരിടമാകും കോട്ടയത്തെ ആദ്യ ഫ്ലീ മാർക്കറ്റ്.. വൈകിട്ട് 4മുതൽ 8വരെയാണ് പ്രവേശനം. പ്രവേശനം പാസ് മൂലം.

കൂടുതൽ വിവരങ്ങള്‍ക്ക്...

പ്രോഗ്രാം കോഡിനേറ്റർ

ആൻസി കാച്ചപ്പള്ളി

7593960253

Advertisment