Advertisment

കിലോക്കണക്കിന് കൊക്കെയ്ന്‍ കടത്താന്‍ ശ്രമം; ഭാരക്കൂടുതല്‍ കാരണം വിമാനം തകര്‍ന്നു; വന്‍ കൊക്കെയ്ന്‍ ശേഖരം കണ്ടെടുത്തു

New Update

publive-image

Advertisment

മെല്‍ബണ്‍: കിലോക്കണക്കിന് കൊക്കെയ്ന്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകര്‍ന്ന് വീണു. പാപ്പുവ ന്യൂഗിനിയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച വിമാനമാണ് തകര്‍ന്നത്. വന്‍ കൊക്കെയ്ന്‍ ശേഖരം വിമാനം തകര്‍ന്ന് വീണ സ്ഥലത്തുനിന്നും കണ്ടെടുത്തു. ഇതിന്റെ ഭാരക്കൂടുതല്‍ മൂലമാണ് വിമാനം തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അഞ്ചു പേരെ ഓസ്‌ട്രേലിയന്‍ പൊലീസ് അറസ്റ്റു ചെയ്തു.

ജൂലൈ 26നായിരുന്നു വിമാനം തകര്‍ന്ന് വീണത്. ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെ വിമാനത്തിന്റെ പൈലറ്റ് പാപ്പുവ ന്യൂഗിനിയ കോണ്‍സുലേറ്റില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് വന്‍ കൊക്കെയ്ന്‍ കടത്തിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.

500 കിലോയിലേറെ കൊക്കെയ്ന്‍ കണ്ടെടുത്തെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംഘത്തില്‍ ഉള്‍പ്പെട്ട നാലു പേരെ ഓസ്‌ട്രേലിയയില്‍ നിന്ന് പിടികൂടുകയായിരുന്നു. പിടിയിലായവര്‍ക്ക് ഇറ്റലിയിലെ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു.

Advertisment