Advertisment

പ്രവാസികള്‍ക്ക് ഇരുട്ടടിയായി വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്‌

author-image
ഗള്‍ഫ് ഡസ്ക്
New Update

യുഎഇ: പ്രവാസികള്‍ക്ക് ഇരുട്ടടിയായി വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്‌ . യുഎഇയിൽ കഴിഞ്ഞ ആഴ്ച വരെ 500 ദിർഹത്തിന് വൺവേ ടിക്കറ്റ് നിരക്ക് കിട്ടിയിരുന്നെങ്കിൽ ഈ ആഴ്ച 700 മുതൽ 900 ദിർഹം വരെയായി.

Advertisment

publive-image

വന്ദേഭാരത് വിമാന സർവ്വീസുകൾ മാർച്ച് വരെ നീട്ടിയതോടെ പുതുവർഷത്തിൽ സാധാരണ വിമാന സർവ്വീസ് തുടങ്ങുന്നതിൽ തീരുമാനമായില്ല. വ്യത്യസ്ത ദിവസങ്ങളിലേക്കുള്ള ബുക്കിങ്ങിന് ആനുപാതികമായി വിവിധ എയർലൈനുകളുടെ നിരക്കിൽ വ്യത്യാസമുണ്ട്.

കൂടാതെ 3 ആഴ്ചത്തെ ശൈത്യകാല അവധിക്കായി യുഎഇയിൽ 10ന് സ്കൂളുകൾ അടയ്ക്കുന്നതും ടിക്കറ്റ് നിരക്ക് കൂടാൻ കാരണമായി. കൂടാതെ വിസ നിയമലംഘകർക്ക് രാജ്യം വിടാനുള്ള സമയപരിധി ഡിസംബറിൽ തീരുന്നതും യാത്രക്കാരുടെ എണ്ണം കൂട്ടി.
flight ticket rate
Advertisment