Advertisment

വിരമിച്ച സൈനികർക്ക് തൊഴില്‍ അവസരവുമായി ഫ്‌ളിപ്കാര്‍ട്ട്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: ഇന്ത്യയുടെ ആഭ്യന്തര ഇ-കൊമേഴ്സ് വിപണന കേന്ദ്രമായ ഫ്‌ളിപ്കാര്‍ട്ട് വിരമിച്ച കരസേന ജീവനക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന ഫ്‌ളിപ്മാര്‍ച്ച് സംരംഭം പ്രഖ്യാപിച്ചു.

ഇതിന്റെ ഭാഗമായി, തിരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളെ തിരിച്ചറിയുന്നതിനും ജോലി നല്‍കുന്നതിനും ആര്‍മി വെല്‍ഫെയര്‍ പ്ലേസ്‌മെന്റ് ഓര്‍ഗനൈസേഷനുമായും (എഡബ്ല്യുപിഒ) ഫ്‌ളിപ്കാര്‍ട്ട് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു.

കോര്‍പ്പറേറ്റ്, സപ്ലൈ ചെയിന്‍ മേഖലയില്‍ ഉള്‍പ്പെടെയുള്ള മൂല്യ ശൃംഖലയിലുടനീളം മുന്‍ സൈനികര്‍ക്ക് തൊഴില്‍ നല്‍കി പരിശീലനവും മാര്‍ഗനിര്‍ദേശവും നല്‍കും.

വിവിധ കോര്‍പ്പറേറ്റ് തൊഴിലുകളുടെ സൂക്ഷ്മത പഠിക്കാന്‍ സഹായിക്കുന്നതിനുമായി തിരഞ്ഞെടുത്ത ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടാനുസൃതം ഇന്‍ഡക്ഷന്‍, സെന്‍സിറ്റൈസേഷന്‍ പ്രോഗ്രാമുകള്‍, ക്യൂറേറ്റഡ് പഠന പ്രോഗ്രാമുകള്‍ എന്നിവ നല്‍കും.

ഫ്‌ളിപ്പ്കാര്‍ട്ടില്‍ മുന്‍ സൈനികരെ നിയമിക്കുന്നതിലൂടെ പുതിയ കരിയര്‍ പാതകളിലേക്ക് അവര്‍ക്ക് അവസരങ്ങള്‍ നല്‍കാനും സായുധ സേനയിലെ സേവനത്തിന് ശേഷം കൂടുതല്‍ ഓപ്ഷനുകള്‍ അവര്‍ക്ക് വാഗ്ദാനം ചെയ്യാനും സഹായിക്കും.

എഡബ്ല്യുപിഒയുടെ കണക്ക് പ്രകാരം, 30-40 വയസ് പ്രായമുള്ള 50,000ല്‍ അധികം ഉദ്യോഗസ്ഥര്‍ ഓരോ വര്‍ഷവും സേനയില്‍ നിന്നും വിരമിക്കുന്ന ഇവര്‍ ലോജിസ്റ്റിക്‌സ്, വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ്, പ്രതിസന്ധി കൈകാര്യം ചെയ്യല്‍ എന്നിവയില്‍ നന്നായി പരിശീലനം നേടിയവരാണ്.

ഇതെല്ലാം അവരെ വലിയ ഓര്‍ഗനൈസേഷനുകള്‍ക്ക് അനുയോജ്യമായ ഒരു തിരഞ്ഞെടുപ്പാക്കി മാറ്റുന്നു.കോര്‍പ്പറേറ്റ് ഓഫീസുകള്‍, സപ്ലൈ ചെയിന്‍ പ്രവര്‍ത്തനങ്ങള്‍, സുരക്ഷാ മാനേജ്‌മെന്റ് എന്നിവയിലുടനീളം നിരവധി മുന്‍ ആര്‍മി ഉദ്യോഗസ്ഥരെ ഫ്‌ളിപ്പ്കാര്‍ട്ട് നിലവില്‍ വിന്യസിച്ചിട്ടുണ്ട്.

കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ പ്രധാന പങ്ക് വഹിക്കുന്നു. കോര്‍പ്പറേറ്റ് ഓഫീസുകളില്‍ 12,000 ത്തിലധികവും വിതരണ ശൃംഖലയില്‍ 1.8 ലക്ഷത്തോളവും ജോലിക്കാരാണ് ഫ്‌ളിപ്കാര്‍ട്ടിനുള്ളത്.

സായുധ സേനയിലെ നിരവധി മുന്‍ അംഗങ്ങള്‍ പ്രധാന ചാര്‍ട്ടറുകളിലായി നിലവില്‍ ഫ്‌ലിപ്പ്കാര്‍ട്ടിലുണ്ടെന്നും ഇത് മുന്നോട്ട് കൊണ്ടുപോകുന്നതിനായി പുതിയ ഫ്‌ളിപ്പ്മാര്‍ച്ച് സംരംഭം പ്രഖ്യാപിക്കുന്നതില്‍ സന്തുഷ്ടരാണെന്നും ഫ്‌ളിപ്കാര്‍ട്ട് ചീഫ് പീപ്പിള്‍സ് ഓഫീസര്‍ കൃഷ്ണ രാഘവന്‍ പറഞ്ഞു.

“രാജ്യത്തെ സേവിക്കുന്ന രണ്ട് സ്വാധീനമുള്ള സേവന ദാതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്നതാണ് ഈ പങ്കാളിത്തമെന്നും പരസ്പരം കരുത്ത് നൽകുന്നതാണ് ഫ്ലിപ്കാർട്ടും എഡബ്ല്യുപിഒയും തമ്മിലുള്ള കരാറെന്നും എ‌ഡബ്ല്യു‌പി‌ഒ മാനേജിംഗ് ഡയറക്ടർ മേജർ ജനറൽ ദീപക് സപ്ര പറഞ്ഞു.

flipkart
Advertisment