Advertisment

ഇംഗ്ലീഷ് ഭാഷയിലുള്ള പാണ്ഡിത്യം കൊണ്ട് തരൂര്‍ വീണ്ടും ഞെട്ടിക്കുന്നു ;മോദിക്കെതിരെ പയറ്റാന്‍ വലിയ വാക്ക് ; ''floccinaucinihilipilification'

New Update

തിരുവനന്തപുരം: ശശി തരൂര്‍ എംപിയുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പാണ്ഡിത്യം എല്ലാവര്‍ക്കും അറിവുള്ളവരാണ്. പ്രത്യേകിച്ച് അദ്ദേഹത്തെ ട്വിറ്ററില്‍ പിന്തുടരുന്നവര്‍ക്ക്. ഇങ്ങനെയും വാക്കുകളുണ്ടോ ഇംഗ്ലീഷില്‍ എന്ന് ചിന്തിക്കുന്ന പല വാക്കുകളും കൊണ്ട് തരൂര്‍ ഞെട്ടിച്ചിട്ടുണ്ട്. എന്നാല്‍ കുറച്ചുകാലമായി ഇത്തരം വാക്കുകള്‍ തരുന്നതില്‍ നിന്നും തരൂര്‍ ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു.

Advertisment

publive-image

ഒരു ഇടവേളയ്ക്ക് ശേഷം ശരിയ്ക്കും ഞെട്ടിച്ചുകൊണ്ടുതന്നെയാണ് ട്വിറ്ററില്‍ ശശി തരൂര്‍ പുതിയ വാക്കുമായി എത്തിയിരിക്കുന്നത്. 29 അക്ഷരങ്ങളുള്ള floccinaucinihilipilification എന്ന വാക്കാണ് ഇന്ന് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത് . മൂല്യം കാണാതെ ഒന്നിനെ തള്ളിക്കളയുക എന്നതാണ് ഈ വാക്കിന്റെ അര്‍ത്ഥം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള The Paradoxical Prime Minister എന്ന തന്റെ പുതിയ പുസ്തകത്തെക്കുറിച്ചായിരുന്നു ട്വീറ്റ്. ‘മൂല്യം കാണാതെ തള്ളിക്കളയാവുന്ന 400ലേറെ പേജുകളുടെ വ്യായാമമാണ് എന്റെ പുതിയ പുസ്തകമായ ദ പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍. പുസ്തകത്തിന്റെ പ്രിഓര്‍ഡര്‍ ആരംഭിച്ചിട്ടുണ്ട്’ തരൂര്‍ ട്വീറ്റ് ചെയ്തു.അലെഫ് ബുക്ക് കമ്പനി പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രീ ഓര്‍ഡറുകള്‍ ആമസോണ്‍ ആണ് സ്വീകരിക്കുന്നത്.

പുതിയ വാക്കുമായി തരൂര്‍ ഇറങ്ങിയതോടെ ട്രോളുകളും തയ്യാറായിക്കഴിഞ്ഞു. പലരും ഇതിനോടകം തരൂരിന്റെ ട്വീറ്റ് ഫെയ്‌സ്ബുക്കിലും മറ്റും ഷെയര്‍ ചെയ്തിട്ടുണ്ട്.

Advertisment