Advertisment

ബീഹാറിലും അസമിലും കനത്ത മഴ: മരണം 69 ആയി: 82 ലക്ഷം പേർ പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദില്ലി: ഉത്തരേന്ത്യയിലും വടക്ക്കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയത്തിലും കനത്ത മഴയിലും മരണം 69 ആയി. 82 ലക്ഷം പേർ പ്രളയക്കെടുതിയിൽ  ദുരിതം അനുഭവിക്കുകയാണ്. പ്രളയത്തിൽ ബീഹാറിൽ മരണം 33 ആയി.

Advertisment

publive-image

സംസ്ഥാനത്തെ 16 ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. 221 ദുരിതാശ്വാസ ക്യാംപുകള്‍ ഇതിനോടകം തുറന്നു. 1.16 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. കിഴക്കൻ ചമ്പാരന്‍ ജില്ലയിൽ സ്ഥിതി അതീവഗുരുതരമാണ്.

പത്തു ദിവസമായി അസമിൽ തുടരുന്ന പ്രളയത്തിൽ  20 പേർ മരിച്ചു. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രളയമാണിത്. കാസിരംഗ  ദേശീയ പാർക്കിൽ അഞ്ച് കണ്ടാമൃഗങ്ങൾ ഉൾപ്പടെ 30 മൃഗങ്ങൾ ചത്തു. സംസ്ഥാനത്തെ എല്ലാ ജില്ലകളയേും പ്രളയം ബാധിച്ചു. 2 ലക്ഷം ആളുകളെ ഇതിനോടകം ദുരിതാശ്വാസക്യാംപുകളിലേക്ക് മാറ്റി.

Advertisment