Advertisment

പ്രളയ പുനരധിവാസത്തിന് സംസ്ഥാന സർക്കാർ പ്രത്യേക വകുപ്പ് രൂപീകരിച്ച് നടപടികൾ ഊർജിതപ്പെടുത്തണം; ജോസ് കെ മാണി എം പി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

നിലമ്പൂര്‍; ‍പ്രളയ ദുരന്തത്തിന് ശേഷം തുടര്‍ന്ന് സ്വീകരിക്കേണ്ട പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍പ്രത്യേക വകുപ്പ് രൂപികരിക്കണമെന്ന്കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി‍ ആവശ്യപ്പെട്ടു.മലപ്പുറം ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

ഓരോ പ്രദേശവും കാണുമ്പോൾ അവിടെയാണ് ഏറ്റവും കൂടുതൽ ദുരന്തം നടന്നതെന്ന് വിചാരിക്കും പക്ഷേ അടുത്ത സ്ഥലമെത്തുമ്പോൾ കണ്ടതൊന്നുമല്ലാ.ഇതാണല്ലൊ യഥാർത്ഥ ദുരന്തം എന്ന് തോന്നിപ്പോവുകയാണ്, അത്രമാത്രം ദുരന്ത കാഴ്ചയാണ് ഓരോ സ്ഥലത്തും അഭിമുഖീകരിക്കുന്നത്. ജോസ് കെ മാണി പറഞ്ഞു.

publive-image

പാതാർ എന്ന സ്ഥലത്ത് എൺപതോളം സാധാരണക്കാരായ ആളുകൾക്ക് കിടപ്പാടം നഷ്ടപ്പെട്ടിരിക്കുന്ന കാഴ്ച ഹൃദയ വേദന മാത്രമേ കാണുവാൻ കഴിയൂ. വാർത്തകളിലും ചിത്രങ്ങളിലും കാണുന്നതല്ലാ യഥാർത്ഥ കാഴ്ച. ഇവിടെ വന്നു കാണണം, ഓരോ കാഴ്ചയും മനസ്സിൽ നിന്നും മായുന്നില്ല പ്രിയപ്പെട്ട സഹോദരങ്ങൾക്ക് എത്രയും വേഗം അവരുടെ കുടുംബത്തിൻറെ അതിജീവനത്തിനും മുന്നോട്ടുള്ള പ്രയാണത്തിനും സർക്കാർ സംവിധാനങ്ങൾ ഏകോപിച്ചുള്ള സഹായം ലഭ്യമാക്കണം.

publive-image

ഉറ്റവരുടെയും ഉടയവരുടെയും വേർപാട് നൽകിയ കനത്ത ആഘാതം വാക്കുകളാലോ അക്ഷരത്താലോ വിവരിക്കുക.അസാധ്യം.ദുരന്തം നൽകിയ കനത്ത നഷ്ട്ടം നികത്തുക മനുഷ്യനാൽ അസാധ്യമെന്നിരിക്കലും ജീവനോപാധി കളും താമസസൗകര്യങ്ങളും കഴിയുന്നത്ര വേഗത്തിൽ സാധിത പ്രദമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

publive-image

. സർക്കാർ സംവിധാനങ്ങൾ കൊണ്ട് മാത്രം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂർത്തീകരിക്കാൻ സാധിക്കുകയില്ല. നല്ലവരായ സഹജീവികളുടെയും സന്നദ്ധ സംഘടനകളുടെയും നിസീമമായ സഹകരണം ഇക്കാര്യത്തിൽ ഉണ്ടായേ തീരൂ. കക്ഷിരാഷ്ട്രീയ മത വർഗ്ഗ വർണ്ണ ചിന്തകൾക്കതീതമായി യോജിച്ച മുന്നേറ്റം പുനരധിവാസ പ്രക്രിയയിൽ ഏകോപിപ്പിക്കുന്നതിന് സർക്കാരിന് വലിയ പങ്കുണ്ട്. ഇതിനായി പ്രത്യേക വകുപ്പ് രൂപീകരിച്ചു കൊണ്ട് സർക്കാർ അടിയന്തരമായി പ്രത്യേക പാക്കേജ് കേന്ദ്ര സഹായത്തോടുകൂടി നടപ്പിലാക്കണം.ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു

publive-image

ഇന്നലെ രാവിലെ 7 .30ന് നിലമ്പൂരിൽ നിന്നും ആരംഭിച്ച സന്ദർശനം ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ മേഖലകളിലൂടെയെല്ലാം കടന്നുപോയി. പ്രളയം ഏറ്റവും കൂടുതൽ ദുരിതം വരുത്തിവെച്ച പോത്തുകല്ല് പഞ്ചായത്തിലെ കവളപ്പാറ. പാതാർ,പൂളപ്പാടം എന്നീ പ്രദേശങ്ങളും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദർശിച്ചു.

ഉച്ചയോടെ പൂളപാടം മദ്രസയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ എത്തി. അവിടെയുണ്ടായിരുന്ന മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി എംപി, അബ്ദുൽ വഹാബ് എം.പി, കെ പി എ മജീദ് തുടങ്ങിയവരുമായി പ്രളയാനന്തര പുനർ ദിവസത്തെക്കുറിച്ച് ചർച്ച ചെയ്യുകയും യുഡിഎഫ് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ആലോചിക്കുകയും ചെയ്തു.

തുടർന്ന് മറ്റു മേഖലകളുടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആയിരുന്നു അടുത്ത യാത്ര. മഹാപ്രളയം ദുരിതത്തിൽ ആഴ്ത്തിയ മനുഷ്യരുടെ ഹൃദയ വേദനകൾ പങ്കിട്ടുകൊണ്ട് അവരിലൊരാളായി ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചുകൊണ്ട് മലപ്പുറത്തെ ആയിരക്കണക്കായ ജനങ്ങളുടെ ദുരിതത്തിൽ പങ്കുചേർന്നു കൊണ്ട് സാന്ത്വനമായി മാറി.കേരളകോൺഗ്രസ് എം മലപ്പുറം ജില്ലാ പ്രസിഡൻറ് ജോണി പുല്ലന്താനി.ജയിംസ് കോശി തുടങ്ങി കേരള കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന ജില്ലാ നേതാക്കൾ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

jose k mani
Advertisment