ഹൈറ്റിയിൽ നിന്നും കേരളക്കരയിലേക്കു ഒരു സഹായ ഹസ്തം

പി പി ചെറിയാന്‍
Tuesday, August 28, 2018

പ്രളയങ്ങളും പ്രകൃതി ദുരിതങ്ങളും എപ്പോഴും ഏറ്റുവാങ്ങുന്ന ക്യാരീബിയൻ ദ്വീപ്, വേൾഡ് മലയാളി ഫെഡറേഷൻ ഹെയ്തി യുടെ 21 മെമ്പർമാരും ഒരുമിച്ചു കേരളത്തിലെ പ്രളയ ദുരിതത്തിൽ പ്രയാസമനുഭവിക്കുന്നവർക്കു വേണ്ടി സ്വരൂപിച്ച 5ലക്ഷം രൂപ ഉപയോഗിച്ച് 500 കുടുംബങ്ങൾക് ബർണർ ഗ്യാസ് സ്റ്റവ് വാങ്ങിച്ചു കൊടുക്കാൻ തീരുമാനിച്ചു.

ഇതിനു വേണ്ടി മുൻനിരയിൽ നിന്ന ഹെയ്തി വേൾഡ് മലയാളി ഫെഡറേഷൻ ട്രഷറർ ജെറോമിനെ യോഗത്തിൽ പ്രത്യേകം അഭിനന്ദിച്ചു. ഈ ഫണ്ടിലേക് സഹായിച്ച മുഴുവൻ ആളുകൾക്കും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.

എത്രയും പെട്ടെന്ന് വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചാരിറ്റിയുമായും നാട്ടിലുള്ള സംഘടന ഹെയ്തി മെമ്പർ മാരുമായി കൂടി ആലോചിച്ചു ഗ്യാസ് സ്റ്റോവ് വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കാനും തീരുമാനിച്ചു.കോർഡിനേറ്റർ നിസാർ എടത്തും മീത്തൽ അറിയിച്ചതാണിത്‌ .

×