Advertisment

പ്രളയ ഫണ്ട്‌ തട്ടിപ്പ് : സിപിഎം നേതാവിന്റെ ഭാര്യയേയും പ്രതി ചേർക്കാൻ സാധ്യത

New Update

കൊച്ചി : പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ സിപിഎം പ്രാദേശിക നേതാവിന്റെ ഭാര്യയേയും പ്രതി ചേർത്തേക്കും. കേസിലെ മൂന്നാം പ്രതിയായ സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം അൻവറിന്റെ ഭാര്യയുടെ പങ്കാണ് അന്വേഷിക്കുന്നത്.

Advertisment

publive-image

അൻവറിന്റെയും ഭാര്യയുടെയും പേരിലുള്ള സ്വകാര്യ ബാങ്കിലെ അക്കൗണ്ടിലേയ്ക്ക് അയ്യനാട് സഹകരണ ബാങ്കിൽ നിന്നും തുക മാറ്റിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. തട്ടിപ്പ് നടന്ന അയ്യനാട് സഹകരണ ബാങ്കിലെ ഡയറക്ടർബോർഡ് അംഗം കൂടിയാണ് അൻവറിന്റെ ഭാര്യ.

അൻവറിന്റെ അക്കൗണ്ടിൽ നിന്നുമാണ് തുക ട്രാൻസ്ഫർ ചെയ്തത്. ഈ സാഹചര്യത്തിലാണ് അൻവറിന്റെ ഭാര്യയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയ്യാറാകുന്നത്. ഇടപാടിൽ ഇവരുടെ പങ്ക് തെളിഞ്ഞാൽ പ്രതി ചേർക്കും. അതോടൊപ്പം മറ്റൊരു സിപിഎം നേതാവിന് കൂടി രണ്ടര ലക്ഷം ലഭിച്ചതായും തെളിവ് ലഭിച്ചു.

തൃക്കാക്കരയിലെ സിപിഎം നേതാവ് നിതിന്റെ അക്കൗണ്ടിലേക്കാണ് പണം എത്തിയത്. ഇത് കൂടി പുറത്തു വന്നതോടെ പ്രളയ തട്ടിപ്പു കേസിൽ സിപിഎം തികച്ചും പ്രതിരോധത്തിലായിരിക്കുകയാണ്.

cpm flood kerala flood relief fund
Advertisment