Advertisment

മഹാത്മജിയുടെ രക്തസാക്ഷിത്വദിന സ്മരണകള്‍ പുതുക്കി ഡാളസ് പൗരാവലി

author-image
പി പി ചെറിയാന്‍
Updated On
New Update

ഡാളസ് : 71മത് രക്തസാക്ഷിത്വ ദിനത്തില്‍ മഹാത്മജിയുടെ പാവന സ്മരണക്കുമുമ്പില്‍ പുഷ്പാജ്ഞലി അര്‍പ്പിക്കുന്നതിന് ഡാളസ് ഇന്ത്യന്‍ പൗരാവലി ഇര്‍വിങ്ങ് മഹാത്മാഗാന്ധി മെമ്മോറിയല്‍ പ്ലാസായില്‍ ജനുവരി 30 രാവിലെ ഒത്തുചേര്‍ന്നു.

Advertisment

publive-image

1948 ജനുവരി 30ന് എഴുപത്തിയെട്ടാം വയസ്സില്‍ ബിര്‍ളാ ഭവനില്‍ രാവിലെ നടന്ന പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ നാഥുറാം ഗോഡ്‌സെയുടെ തോക്കില്‍ നിന്നും ചീറി പാഞ്ഞുവന്ന വെടിയുണ്ടകളേറ്റ് പിടഞ്ഞു മരിച്ച ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മജി ലോക ജനതയുടെ മനസ്സില്‍ ഇന്നും ജീവിക്കുന്നുണ്ടെന്ന് മഹാത്മാഗാന്ധി മെമ്മോറിയല്‍ ചെയര്‍മാന്‍ ഡോ.പ്രസാദ് തോട്ടക്കൂറ അനുസ്മരണ യോഗത്തില്‍ പറഞ്ഞു.

സിവില്‍ നിയമലംഘനവും, അഹിംസാ സിദ്ധാന്തവും ഉയര്‍ത്തി പിടിച്ചു. മുപ്പത്തിരണ്ടു വര്‍ഷം ബ്രിട്ടീഷ് സാമ്രാജ്യത്തോട് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി അടരാടിയ മഹാത്മജിയില്‍ നിന്നും ആവേശം ഉള്‍കൊണ്ടാണ് അമേരിക്കയിലെ മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങ് ഉള്‍പ്പെടെ നിരവധി ലോകനേതാക്കള്‍ തങ്ങളുടെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നും ഡോക്ടര്‍ പറഞ്ഞു.

ഡോ.കല്‍വാല, അഭിജിത് റയ്ക്കര്‍, ജോണ്‍, എം.വി.എല്‍.പ്രസാദ്, ഇന്ത്യന്‍ അസോസിയേഷന്‍ ലീഡര്‍ ടി.പി.മാത്യു തുടങ്ങിയവരും അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി.

Advertisment