ഫ്‌ളോറിഡ കെട്ടിടം തകർന്ന് കാണാതായവരിൽ ചിക്കാഗൊ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളും

New Update

ചിക്കാഗൊ: മയാമി ബീച്ച് ഫ്രണ്ട് കോണ്ടോ ബിൽഡിംഗ് തകർന്നുവീണ് കാണാതായ 99 പേരിൽ ചിക്കാഗൊ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ലാൻ നെയ്ബ്രഫ(21) എന്ന വിദ്യാർത്ഥിയും ഗേൾഫ്രണ്ട് ഡബോറ ബർസഡിവിനും ഉൾപ്പെടുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു. ലാനിനെ കണ്ടെത്തുന്നതിന് സഹായം അഭ്യർത്ഥിച്ചു മാതാവാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. കാണാതായവരുടെ ലിസ്റ്റ് പരസ്യപ്പെടുത്തിയതിൽ ഇന്ത്യൻ വംശജർ ആരും ഉൾപ്പെട്ടിട്ടില്ല.

Advertisment

publive-image

വ്യാഴാഴ്ച ഉച്ചക്ക് 1.30നാണ് പന്ത്രണ്ട് നിലകളിൽ സ്ഥിതി ചെയ്യുന്ന 136 യൂണിറ്റുകൾ തകർന്നു നിലം പതിച്ചത്.ഫ്‌ളോറിഡായിൽ ഒഴിവു ദിനങ്ങൾ ആഘോഷിക്കാനെത്തിയ വിവിധ രാജ്യങ്ങളിൽ നിന്നള്ളവർ താമസിച്ചിരുന്നതാണ് തകർന്നു വീണ കെട്ടിടം. ഇതുവരെ ഒരാളുടെ മൃതദ്ദേഹം കണ്ടെടുത്തതായും 35 പേരെ രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.

1981 ൽ പണികഴിച്ചതാണ് തകർന്നു വീണ കെട്ടിടം. ഫ്‌ളോറിഡാ നിയമമനുസരിച്ചു നാൽപതു വർഷം പഴക്കമുള്ള കെട്ടിടങ്ങൾ വിശദമായി പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതാണ്. അതിനുള്ള നടപടികൾ ഇവിടെ നടന്നു വരികയായിരുന്നു.

നിരവധി സന്ദർശകർ എത്തുന്ന ഫ്‌ളോറിഡായിലെ പല കെട്ടിടങ്ങളും ശരിയായ പരിശോധനകൾ നടത്താതെ ലീസിന് നൽകുന്നുണ്ടെന്ന് പരാതി ഉയർന്നിരുന്നു.സൗത്ത് ഫ്‌ളോറിഡായിൽ ഇതിലും ഉയരം കൂടിയ നിരവധി കെട്ടിടങ്ങൾ ഉണ്ടെന്നും, എന്നാൽ ഈ കെട്ടിടത്തിന് ഇങ്ങനെയൊന്ന് സംഭവിക്കാൻ കാരണമെന്താണെന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ഫ്‌ളോറിഡാ ചാപ്റ്റർ അസോസിയേറ്റഡ് ബിൽഡേഴ്‌സ് ആന്റ് കോൺട്രാക്ടേഴ്‌സ് സി.ഇ.ഓ. പീറ്റർ ഡൈഗ് പറഞ്ഞു.

florida building
Advertisment