മൈക്കൽ ചുഴലിക്കാറ്റ്; ഫ്ലോറിഡയിൽ രണ്ട് മരണം

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Thursday, October 11, 2018

ഫ്ലോറിഡ: മൈക്കൽ ചുഴലിക്കാറ്റ് അമേരിക്കയിലെ ഫ്‌ളോറിഡയിൽ നാശം വിതയ്ക്കുന്നു. കാറ്റഗറി4ലേക്ക് മാറിയ ചുഴലിക്കാറ്റ് മണിക്കൂറില്‍ 155 കിലോമീറ്റര്‍ വേഗത്തിലാണ് ആഞ്ഞടിക്കുന്നത്. മെക്‌സിക്കന്‍ തീരത്താണ് ചുഴലിക്കാറ്റ് ആദ്യം വീശത്തുടങ്ങിയത്. മണിക്കൂറില്‍ 155 കിലോമീര്‍ വേഗത്തില്‍ വീശിയ മൈക്കല്‍ തീരത്താകെ കനത്തനാശം വിതച്ചാണ് ഫ്ലോറിഡയിലേക്ക് നീങ്ങിയത്.

ഫ്ലോറിഡയില്‍ ചുഴലിക്കാറ്റില്‍ രണ്ട് പേരുടെ മരണം സ്ഥിരീകരിച്ചു. സുരക്ഷയെ തുടർന്ന് ലക്ഷക്കണക്കിന് ജനങ്ങള്‍ ഫ്ലോറിഡയില്‍ നിന്ന് ഒഴിഞ്ഞുപോയിരുന്നു. വൈദ്യതിബന്ധം താറുമാറായതിനെ തുടര്‍ന്ന് കാറ്റ് വീശിയ മേഖലകളെല്ലാം ഇരുട്ടിലാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തെയും ബാധിക്കുന്നുണ്ട്. ഫ്ലോറിഡയില്‍ പ്രസിഡന്റ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

മുന്നറിയിപ്പുകൊടുത്തിട്ടുള്ള അലബാമ,ജോര്‍ജിയ, എന്നിവിടങ്ങളിലും അടിയന്തര ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിട്ടുണ്ട്. ആറു എയര്‍പോര്‍ട്ടുകള്‍ ഇതിനോടകം അടച്ചുകഴിഞ്ഞു. അമേരിക്കയ്ക്ക് പുറമെ മെക്‌സിക്കോയിലും അധികൃതര്‍ ജാഗ്രത നിര്‍ദേശം കൊടുത്തിട്ടുണ്ട്. 1992ലെ ആന്‍ഡ്രു ചുഴലിക്കാറ്റിനുശേഷം മേഖലയില്‍ വീശുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് മൈക്കല്‍.

×