Advertisment

മലപ്പുറത്ത് പുല്ലാങ്കുഴല്‍ പഠിക്കാനെത്തിയ വിദ്യാർത്ഥികളെ ലൈംഗിക പീഡനത്തിന് ഇരയാക്കി: അധ്യാപകൻ അറസ്റ്റിൽ

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

 

Advertisment

പൊന്നാനി: പുല്ലാങ്കുഴൽ കലാകാരൻ പുഷ്പദാസ് പോക്‌സോ കേസിൽ അറസ്റ്റില്‍. പുല്ലാങ്കുഴല്‍ പഠിക്കാനെത്തിയ വിദ്യാർത്ഥികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് 42കാരനായി കാഞ്ഞിരമുക്ക് പുലാവ് വളപ്പിൽ പുഷ്പദാസിനെ പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

publive-image

സിഐ കെഎം ബിജുവിന്‍റെ നേതൃത്വത്തിലായരുന്നു കഴിഞ്ഞ ദിവസം പ്രതിയെ അറസ്റ്റ് ചെയ്തത്. വീട്ടിൽ സംഗീതം പഠിക്കാനെത്തിയ വിദ്യാർഥികളെയാണ് പുഷ്പദാസ് പീഡിപ്പിച്ചത്. ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിനിടെയാണ് വിദ്യാർത്ഥികള്‍ പീഡന കഥ പുറത്തുപറയുന്നത്.

Advertisment