Advertisment

ഫോക്കസ് കുവൈറ്റ് യൂണിറ്റ് രണ്ടിന് പുതിയ ഭാരവാഹികൾ

New Update

publive-image

Advertisment

കുവൈറ്റ്: ഫോക്കസ് കുവൈറ്റ് യൂണിറ്റ് രണ്ടിന് പുതിയ ഭാരവാഹികൾ. ഫോക്കസ് കുവൈറ്റ് രണ്ടിന്റെ (അബ്ബാസിയ) വാർഷിക സമ്മേളനം കൺവീനർ നിയാസ് മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ കൂടി.

പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി രാജീവ് സി.ആർ. ട്രഷറർ ജോസഫ് എം.ടി., വൈസ് പ്രസിഡന്റ് തമ്പി ലൂക്കോസ്, ജോ: സെക്രട്ടറി പ്രശോബ് ഫിലിപ്പ്, ജോ: ട്രഷറർ ഷാജൂ എം.ജോസ് , നെൽസൺ. ഷിബു മാത്യൂ ജോൺ , മോനച്ചൻ തങ്കച്ചൻ , എന്നിവർ സംസാരിച്ചു.

അജികുമാർ സ്വാഗതവും, അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു. പുതിയ വർഷത്തെ ഭാരവാഹികളായി അബൂൾ ഗഫൂർ (എക്സിക്യൂട്ടീവ് ) ജേക്കബ് ജോൺ (കൺവീനർ) നിയാസ് മുഹമ്മദ് (ജോ: കൺവീനർ എന്നിവരെ തിരഞ്ഞെടുത്തു.

Advertisment