Advertisment

'മാനിക്കുക മനുഷ്യാവകാശങ്ങളെ' - ഫോക്കസ് സെമിനാർ സംഘടിപ്പിച്ചു

New Update

publive-image

Advertisment

ജിദ്ദ: ലോകം ശ്രദ്ധാപൂർവ്വം വളർത്തിയെടുത്ത മനുഷ്യാവകാശ വ്യവസ്ഥകളിൽ നിന്നും പല മൂല്യങ്ങളും ചോർന്ന് പോയി കൊണ്ടിരിക്കുന്ന വർത്തമാന കാല സാഹചര്യത്തിൽ "മാനിക്കുക മനുഷ്യാവകാശങ്ങളെ" എന്ന വിഷയത്തിൽ ലോക മനുഷ്യാവകാശ ദിനത്തോടനുബദ്ധിച്ച് ഫോക്കസ് സൗദി ജിദ്ദ ചാപ്റ്റർ സെമിനാർ സംഘടിപ്പിച്ചു.

"നേർപഥത്തിൽ കരുത്തോടെ എന്ന ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ ത്രൈമാസ കാമ്പയിന്റെ ഭാഗമായി ഷറഫിയ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.

കോഴിക്കോട് മൈത്ര ഹോസ്പിറ്റൽ ക്രിട്ടിക്കൽ കെയർ വിഭാഗം ഡയറക്ടർ ഡോ: അബ്ദുറഹ്മാൻ സെമിനാർ ഉൽഘാടനം ചെയ്തു. കുട്ടികളുടെയും സ്ത്രീകളുടെയും അവകാശ സംരക്ഷണത്തിന് പ്രാധാന്യം നൽകണമെന്ന് അദ്ദേഹം പറഞ്ഞു.

publive-image

മതത്തിന്റെയും ജാതിയുടെയും പേരില്‍ മനുഷ്യത്വം പോലും അവമതിക്കപ്പെടുന്ന കാലത്ത് മനുഷ്യാവകാശങ്ങള്‍ക്ക്

നിയമപരമായ സംരക്ഷണം നൽകണമെന്നും , പ്രതികരിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്ന ഫാസിസ്റ്റ് നയങ്ങളെ പ്രതിരോധിക്കണമെന്നും പ്രശസ്ത ബ്ലോഗറും എഴുത്തുകാരനുമായ ബഷീർ വള്ളിക്കുന്ന് അഭിപ്രായപ്പെട്ടു .

മനുഷ്യന്റെ ജീവനും സമ്പത്തിനും ആത്മാഭിമാനത്തിനും സംരക്ഷണം നൽകുന്നതോടൊപ്പം നിർഭയത്തത്തോടെ ജീവിക്കാനുള്ള അവസരമുണ്ടാക്കലാണ് ഏറ്റവും വലിയ മനുഷ്യാവകാശ സംരക്ഷണമെന്ന് ഇസ്ലാഹി സെന്റർ പ്രബോധകൻ ഷമീർ സ്വലാഹി പറഞ്ഞു.

സെമിനാർ ഫോക്കസ് ജിദ്ദ സി ഒ ഒ അബ്ദുൽ ജലീൽ സി.എച്ച് നിയന്ത്രിച്ചു.

saudi news
Advertisment