Advertisment

ഫോക്കസ് സൗദി ദേശീയ ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു

author-image
admin
Updated On
New Update

ജിദ്ദ: You are not alone (യു ആർ നോട്ട് അലോൺ) എന്ന ശീർഷകത്തിൽ ഫോക്കസ് സൗദി ദേശീയതലത്തിൽ നടത്തുന്ന മൾട്ടി ഡൈമെൻഷണൽ യൂത്ത് ക്യാമ്പയിന്റെ ലോഗോ പ്രകാശനം ജിദ്ദയിൽ . ഷറഫിയ്യ IICJ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. സാമൂഹിക സാംസ്ക്കാരിക പ്രവർത്തകൻ ഗോപി നെടുങ്ങാടി ലോഗോ പ്രകാശനം നിർവഹിച്ചു.

Advertisment

publive-image

ഗോപി നെടുങ്ങാടി ഫോക്കസ് സൗദി ദേശീയ ക്യാമ്പയിൽ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുന്നു.

മനുഷ്യർ പരസ്പരം വിഘടിക്കുകയും മാറ്റി നിർത്തപ്പെടുകയും ചെയ്യുന്ന വർത്തമാന സാഹചര്യത്തിൽ you are not alone എന്നത് വളരെ പ്രസക്തമായ ശീർഷകമാണ് എന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. സലീം ചളവറ പ്രമേയ വിശദീകരണം നടത്തി. മനുഷ്യർ സാംസ്കാരികമായും സാമൂഹികമായും ഒറ്റക്കല്ല എന്നും പരസ്പരം ബന്ധിപ്പിക്കുന്ന ഒരുപാട് ചരടുകളുടെ നിതാന്തബദ്ധത്തിലാണെന്നും മനുഷ്യജീവിതത്തിന്റെ വിവിധതുറകളെ ക്യാമ്പൈനിലൂടെ അടയാളപ്പെടുത്തുമെന്നും പ്രമേയ വിശദീകരണ ത്തിൽ കൂട്ടി ചേർത്തു.

ഈ മാസം 22 ന് റിയാദിൽ വെച്ചാണ് ക്യാമ്പൈൻ ഉദ്ഘാടനം നടക്കുന്നത്. ഫോക്കസ് ഉപദേശക സമിതി അംഗം ഷക്കീൽ ബാബു, ഇസ് ലാഹി സെന്റർ ജനറൽ സെക്രട്ടറി നൗഷാദ് കരിങ്ങനാട് എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു. ഫോക്കസ് സൗദി ജിദ്ദ ചാപ്റ്റർ സി.ഇ.ഒ ജൈസൽ ഫറോക്ക് പരിപാടി നിയന്ത്രിച്ചു.

 

 

Advertisment