Advertisment

ഫോക്കസ് കുവൈറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

New Update

കുവൈത്തിലെ എഞ്ചിനീയറിംഗ് ഡ്രാഫ്റ്റിംഗ് ഡിസൈൻ മേഖലയിൽ ജോലി ചെയ്യുന്ന മലയാളികളുടെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സിന്റെ (ഫോക്കസ്) പന്ത്രണ്ടാമത് ജനറൽ ബോഡിയിൽ വെച്ച് സംഘടനയുടെ 2018-2019 പ്രവർത്തന വർഷത്തെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു .

Advertisment

കുവൈത്തിലെ സാംസ്കാരിക സാമൂഹിക മേഖലയിലെ നിറസാന്നിദ്ധ്യമായ ഫോക്കസ് , എഞ്ചിനീയറിംഗ് മേഖലയിലെ ഓട്ടോ കാഡ്, റെവിറ്റ് സംബന്ധമായ നിരവധി സെമിനാറുകളും ക്ലാസുകളും സംഘടിപ്പിക്കുന്നതോടോപ്പം അംഗങ്ങൾക്കിടയിലും പൊതു സമൂഹത്തിലും നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നുണ്ട്.

publive-image

കുവൈത്തിലെ വിവിധ ഏരിയകൾ കേന്ദ്രീകരിച്ച് കൊണ്ട് 16 പ്രാദേശിക യൂണിറ്റുകളായാണ് സംഘടന പ്രവർത്തിക്കുന്നത്.

എഞ്ചിനീയറിംഗ് മേഖലയിലെ മാറിവരുന്ന മാറ്റങ്ങൾക്കനുസരിച്ച് പുതിയ അറിവുകളെകുറിച്ച് കൂടുതൽ മനസ്സിലാക്കി അംഗങ്ങളിൽ എത്തിക്കുക എന്ന പ്രമേയത്തോടെ 23 മാർച്ച് 2018നു അബ്ബാസിയ സാബു മാവേലിക്കര നഗറിൽ ( ഒലിവ് ഓഡിറ്റോറിയം ) നടന്ന ജനറൽ ബോഡിയിൽ വെച്ച് സംഘടനയുടെ പുതിയ ഭാരവാഹികളായി റോയി ഏബ്രഹാം (പ്രസിഡണ്ട്), സലീം എം. എൻ ( ജനറൽ സെക്രട്ടറി) , ജോസഫ് എം.ടി (ട്രഷറർ) , സൈമൺ ബേബി ( വൈസ് പ്രസിഡണ്ട്) , അബ്ദുൾ സലീം (ജോയന്റ് സെക്രട്ടറി) , അജി കുമാർ (ജോയന്റ് ട്രഷറർ) എന്നിവരേയും ഉപദേശക സമതി അംഗങ്ങളായി ബിനു മാത്യു , മുഹമ്മദ് ഇക്ബാൽ, ജോജി വി. അലക്സ്, സംഘടനയുടെ ഓഡിറ്റർമാരായി ഷാജു എം.ജോസ്‌, രാജീവ് സി.ആർ, വനിതാ പ്രതിനിധികളായി അപർണ്ണ ഉണ്ണിക്കൃഷ്ണൻ, സിസിത ഗിരീഷ്, എക്‌സ് ഒഫീഷ്യ ആയി സിറാജ് പി. ഐ, വെൽഫെയർ ഫണ്ട് കൺവീനറായി മുകേഷ് കാരയിലിനെയും യോഗം തെരെഞ്ഞെടുത്തു.

kuwait
Advertisment