Advertisment

ഫോക്കസ് റംസാൻ ഓൺലൈൻ ക്വിസ്സ്: ഫാത്തിമ സുഹ്‌റ (ഒന്ന്), നൗഫൽ റഹ്മാൻ (രണ്ട്), ഷാക്കിറ ശഫീഖ് (മൂന്ന്) എന്നിവർ ജേതാക്കൾ

New Update

ജിദ്ദ: ഫോക്കസ് സൗദി ദേശീയ സമിതി സംഘടിപ്പിച്ച അഞ്ചാമത് റംസാൻ ഓൺലൈൻ ക്വിസ്സ് മത്സര ഫലം പ്രഖ്യാപിച്ചു. ഫാത്തിമ സുഹ്‌റ (ജിദ്ദ), നൗഫൽ റഹ്മാൻ, ഷാക്കിറ ശഫീഖ് (രണ്ടു പേരും ജുബൈൽ) തുടങ്ങിയവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. സമ്മാനങ്ങൾ ഫോക്കസ് നടത്തുന്ന പരിപാടിയിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisment

publive-image

പുണ്യമാസത്തിൽ വിശുദ്ധ ഖുർആൻ, നബി ചരിത്രം, സ്വഹാബിമാരുടെ ചരിത്രം തജ്‌വീദ് എന്നിവ ആസ്പദമാക്കി തയ്യാറാക്കിയ ക്വിസ്സ് മത്സരം ചോദ്യങ്ങളുടെ ഉന്നത നിലവരം കൊണ്ടും മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ദേയമായി. വാട്സ്സ് ആപ്പിൽ പ്രത്യേകം തയ്യാറാക്കിയ ഗ്രൂപ്പിലായിരുന്നു മത്സരം സംഘടിപ്പിച്ചിരുന്നത്.

ഫോക്കസ് സി ഇ ഒ ശബീർ വെള്ളാടത്ത് ഉദ്ഘാടനം ചെയ്ത മത്സരം ഫോക്കസ് സൗദി ഇസ്‌ലാമിക് അഫേഴ്‌സ് മാനേജർ ഉബൈദ് ഫാറൂഖി കക്കോവ്, ജരീർ വേങ്ങര എന്നിവർ നിയന്ത്രിച്ചു. ഹാരിസ് ജുബൈൽ ,ഷിയാസ് ദമ്മാം, അസ്‌ഹറുദ്ധീൻ കോബാർ, അബ്ദുല്ല തൊടിക എന്നിവരും നടത്തിപ്പിൽ പങ്കാളികളായി.

സയ്യിദ് സുല്ലമി തുറൈഫ്, അബ്ദുൽ ലത്തീഫ് മൗലവി കാടഞ്ചേരി, ഷമീർ സ്വലാഹി , മുനീർ ഹാദി എന്നിവർ ഉത്തരങ്ങളുടെ വിശദീകരണമടങ്ങിയ സന്ദേശങ്ങൾ നൽകി. ദിവസവും ഓരോ ചോദ്യം വീതം റമദാൻ 5 മുതൽ 20 ദിവസമായിരുന്നു മത്സരം. ഏറെ വിജ്ഞാനപ്രദമായ ഈ ക്വിസ്സ് പ്രോഗ്രാം എന്ന് മത്സരാർത്ഥികൾ അഭിപ്രായപ്പെട്ടു.

Advertisment