Advertisment

ഫോക്കസ് സൗദി ജുബൈൽ ചാപ്റ്റർ “വളരുന്ന കേരളം – നഷ്ടപ്പെടുന്ന മൂല്യങ്ങൾ” ചര്‍ച്ച സംഘടിപ്പിച്ചു.

author-image
admin
New Update

ജുബൈൽ:  മാനുഷിക സ്‌നേഹവും സൗഹൃദവും അകന്നു കൊണ്ടിരിക്കുകയും അയൽപക്ക ബന്ധങ്ങള്‍ പോലും ശിഥിലമായിക്കൊണ്ടിരിക്കുയും ചെയ്യുന്ന വര്‍ത്തമാന കാലത്ത് മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സമൂഹം തയ്യാറാവണമെന്ന് ഇന്ത്യൻ സ്കൂൾ ജുബൈൽ മലയാളം വിഭാഗം അദ്ധ്യാപകൻ സനൽ കുമാർ അഭിപ്രായപ്പെട്ടു.

Advertisment

publive-image

ജുബൈൽ മലയാളം വിഭാഗം അദ്ധ്യാപകൻ സനൽ കുമാർ സംസാരിക്കുന്നു 

കേരള പിറവി ദിനത്തോടനുബന്ധിച്ച് ഫോക്കസ് സൗദി ജുബൈൽ ചാപ്റ്റർ “വളരുന്ന കേരളം – നഷ്ടപ്പെടുന്ന മൂല്യങ്ങൾ” എന്ന വിഷയത്തിൽ നടത്തിയ ചർച്ചാ സദസ്സിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അനവധി നവോത്ഥന നായകർ വിഭാവനം ചെയ്‌ത യഥാർത്ഥ ആദർശ നിലപാടുകളും മൂല്യങ്ങളും സ്വയം കാത്തു സൂക്ഷിക്കുന്നതിനും ഭക്തിയിലും യുക്തിയിലുമധിഷ്ടിതവുമായ ദൈവിക ചിന്തയിലൂടെ കുടുംബത്തെ നയിക്കുന്നതിനും നാടിന്റെ സമാധാനത്തിനുതകുന്ന രാഷ്ട്രീയ ബോധം വളർത്തിയെടുക്കുവാനും ഓരോരുത്തരും പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫോക്കസ് കെയർ മാനേജർ ജമാൽ കൊടുവള്ളി വിഷയവാതരണം നടത്തി. ഫോക്കസ് സി.ഇ.ഒ സലീം കടലുണ്ടി അധ്യക്ഷത വഹിച്ചു. അഡ്വക്കറ്റ് ആൻറ്റണി, ഉസ്മാൻ ഒട്ടുമ്മൽ, നൗഷാദ്, ജലാലുദീൻ അഹമ്മദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഫോക്കസ് ഇസ്ലാമിക അഫയർസ് മാനേജർ ഹാഫിസ് റഹ്മാൻ ക്രോഡീകരിച്ചു. അബ്ദുൽ റഷീദ് കൈപാക്കിൽ സ്വാഗതവും ഷഫീഖ് പുളിക്കൽ നന്ദിയും പറഞ്ഞു.

Advertisment