ഫോക്കസ് സൗദി ലാ തുസ്രിഫു കാമ്പയിൻ മത്സരങ്ങൾ ഫെബ്രുവരി 16 ന്

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Tuesday, February 13, 2018

റിയാദ് :  ഫോക്കസ് സൗദിയുടെ ത്രൈമാസ കാമ്പയിൻ ‘ലാ തുസ്രിഫു ‘(ദുർവ്യയം അരുത് ) ഭാഗമായി റിയാദ് ചാപ്റ്റർ അൽ മദീന ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ചു ഫെബ്രവരി 16 വെള്ളിയാഴ്ച്ച വൈകിട്ട് 4മണി മുതൽ എട്ടുമണി വരെ അൽ മദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കുട്ടികൾക്കായി കളറിംഗും (4 മുതൽ ഏഴു വയസ്സ് വരെ ), പെൻസിൽ ഡ്രോയിങ് (8 മുതൽ 12 വയസ്സ് വരെ ), പോസ്റ്റർ ഡിസൈനിങ് (പബ്ലിക്ക് ), സ്ത്രീകൾക്കായി ഗാർബേജ് ടു ഗാർഡൻ എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

കളറിംഗ് മത്സരത്തിന് കാമ്പയിൻ പ്രമേയം ആസ്പദമാക്കി നൽകുന്ന ചിത്രത്തിൽ കളർ പെൻസിൽ ഉപയോഗിച്ച് കളർ കൊടുക്കണം, പെൻസിൽ ഡ്രോയിങ് മത്സരത്തിന്റെ വിഷയം കാമ്പയിനുമായി ബന്ധപ്പെട്ടതാവും പക്ഷെ തീം മത്സരം തുടങ്ങുന്ന സമയത്ത് മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ. കളർ പെൻസിലും പെൻസിലും ഒക്കെ മത്സരാർത്ഥികൾ കൊണ്ട് വരണം. പോസ്റ്റർ ഡിസൈനിങ് മത്സരത്തിന് കാമ്പയിൻ പ്രമേയമായ ദുർവ്യയം അരുത് എന്ന വിഷയം തന്നെയാണ്. പോസ്റ്റർ മുൻ‌കൂർ ഡിസൈൻ ചെയ്തു അതിന്റെ A4 കളർ പ്രിന്റും ഒറിജിനൽ ഫയലും ഹാജരാക്കണം. സ്ത്രീകൾക്ക് നടത്തുന്ന ഗാർബേജ് ടു ഗാർഡൻ മത്സരത്തിൽ പാഴ് വസ്തുക്കൾ കൊണ്ട് ഉണ്ടാക്കിയ കരകൗശല വസ്തുക്കളും മറ്റും കൊണ്ട് വരാവുന്നതാണ്, ഉണ്ടാക്കിയ വസ്തുവിന്റെ കൂടെ അതിന്റെ ചെറുവിവരണം കൂടി കൊണ്ടുവരണം. മത്സരത്തിന് രജിസ്റ്റർ ചെയ്യാനുള്ള അവസാന ഡേറ്റ് 15 വ്യാഴം രാത്രി 10 മണി വരെയാണ്.

ഡിസംബർ മാസം ജിദ്ദയിൽ വെച്ച് നാഷണൽ ലെവൽ ഉദ്ഘാടനം നടന്നതിന് ശേഷം സൗദിയുടെ വിവിധ ഭാഗങ്ങളിൽ വിവിധ ചാപ്റ്ററുകളുടെ ആഭിമുഖ്യത്തിൽ വ്യത്യസ്‍തമായ പരിപാടികൾ നടന്നു വരുന്നു. കാമ്പയിന്റെ അടയാളപെടുത്തൽ എന്ന നിലയിൽ നാട്ടിൽ സന്നദ്ധ സംഘടനകളുമായി സഹകരിച്ചു ഫുഡ് ഫ്രീസറുകൾ സ്ഥാപിക്കാനും ഫോക്കസ് സൗദി ആലോചിക്കുന്നുണ്ട്. കാമ്പയിന്റെ ഭാഗമായി ഷോർട്ട് ഫിലിം മത്സരവും ഫോക്കസ് സൗദി സംഘടിപ്പിക്കുന്നുണ്ട്, കാമ്പയിൻ പ്രമേയമായ അമിതവ്യയമരുത് എന്ന സന്ദേശം ഉൾക്കൊളളുന്ന പത്തു മിനുട്ടിൽ കൂടാത്ത മലയാളം, ഇംഗ്ലീഷ്, അറബിക്ക് ഭാഷകളിൽ ഉള്ള ഷോർട്ട് ഫിലിമുകളാണ് മത്സരത്തിന് പരിഗണിക്കുക. ഫെബ്രവരി 20 നു മുമ്പായി [email protected] എന്ന ഇമെയിലിലേക്ക് അയക്കണം.

ഫെബ്രവരി 16നു അൽമദീനയിൽ വെച്ച് നടക്കുന്ന പരിപാടിക്ക് ഈ ലിങ്കില്‍ പോകുക https://goo.gl/forms/vY2OT8n83JmMaoW93   വഴിയോ 0507684179 എന്ന നമ്പറിലേക്ക് മത്സരാർത്ഥിയുടെ പേരും വയസ്സും മൊബൈൽ നമ്പറും മത്സര ഇനവും മെസ്സേജ് അയച്ചോ ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് 0562457954, 0507684179 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. വാർത്താ സമ്മേളനത്തിൽ ഫോക്കസ് സൗദി സി ഒ ഒ സാജിദ് പാലത്ത്, ഫോക്കസ് സൗദി റിയാദ് ചാപ്റ്റർ സി ഇ ഒ ഷംസീർ ചെറുവാടി, സി ഒ ഒ ഷഫീക്ക് കൂടാളി, ഫോക്കസ് സൗദി പി ആർ ഒ ഐ എം കെ അഹമ്മദ്, റിയാദ് ചാപ്റ്റർ എച് ആർ മാനേജർ ശംസുദ്ധീൻ മഅദനി, പ്രോഗ്രാം കോർഡിനേറ്റർ സാജിദ് നിലമ്പൂർ തുടങ്ങിയവർ പങ്കെടുത്തു.

×